പശ്ചിമ ഘട്ട മലനിരകളിലെ കാഴ്ചകള്‍ ആസ്വദിക്കാം ; പുനലൂര്‍- ചെങ്കോട്ട പാതയിലെ പ്രത്യേക എസി ട്രെയിന്‍ ഇന്നുമുതല്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : 50 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പുനലൂര്‍- ചെങ്കോട്ട പാതയില്‍ പ്രത്യേക എസി ട്രെയിന്‍ ഇന്നു മുതല്‍ ഓടിത്തുടങ്ങും. പശ്ചിമഘട്ട മലനിരകളിലൂടെ ആദ്യമായാണ് എസി തീവണ്ടി ഓടുന്നത്. കൊച്ചുവേളിയില്‍ നിന്നും താംബരം വരെയാണ് പുതിയ സര്‍വീസ്. പശ്ചിമഘട്ട മലനിരകളിലെ കാഴ്ചകള്‍ ആസ്വദിച്ച് എസി തീവണ്ടിയില്‍ യാത്ര ചെയ്യാനുള്ള സൗകര്യമാണ് റെയില്‍വേ ഒരുക്കിയിരിക്കുന്നത്. ആഴ്ചയില്‍ രണ്ടു ദിവസമാണ് സര്‍വീസ്. താംബരം – കൊച്ചുവേളി എക്സ്പ്രസ് വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി 9.40ന് താംബരത്തുനിന്നും സര്‍വീസ് ആരംഭിക്കും.

മധുര,ചെങ്കോട്ട, പുനലൂര്‍, കൊല്ലം വഴി അടുത്തദിവസം ഉച്ചയ്ക്ക് 1 .40 ന് കൊച്ചുവേളിയില്‍ എത്തിച്ചേരുന്ന വിധമാണ് സര്‍വീസ്. പുനലൂരില്‍ രാവിലെ 11 .10 നും കൊട്ടാരക്കരയില്‍ 11. 43നുമാണ് ട്രെയിന്‍ എത്തുക. കൊച്ചുവേളി- താംബരം എക്സ്പ്രസ് വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 3. 35ന് കൊച്ചുവേളിയില്‍ നിന്നും സര്‍വീസ് ആരംഭിക്കും. കൊല്ലം, പുനലൂര്‍, ചെങ്കോട്ട, മധുര വഴി പിറ്റേന്ന് രാവിലെ 7. 35ന് താംബരത്ത് എത്തും. കൊട്ടാരക്കരയില്‍ വൈകിട്ട് 5. 12 ഉം പുനലൂരില്‍ 5. 40 നും എത്തിച്ചേരും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സവർക്കറെ പുകഴ്ത്തി ചോദ്യപേപ്പർ തയ്യാറാക്കി ; അധ്യാപകന്റെ സസ്‌പെൻഷന് സ്റ്റേയില്ലെന്ന് ഹൈക്കോടതി

0
തിരുവനന്തപുരം: സ്‌കൂൾ ക്വിസ് മത്സരത്തിനായി വിഡി സവർക്കറെ പുകഴ്ത്തി ചോദ്യാവലി...

കേന്ദ്രത്തിലെ മോദിയും കേരളത്തിലെ കോൺഗ്രസും ചെയ്യുന്നത് ഒരേ കാര്യമാണെന്ന് മുഹമ്മദ് റിയാസ്

0
തിരുവനന്തപുരം: കേന്ദ്രത്തിലെ മോദിയും കേരളത്തിലെ കോൺഗ്രസും ചെയ്യുന്നത് ഒരേ കാര്യമാണെന്ന് മുഹമ്മദ്...

രാജ്യസഭയിലെ ‘ലുങ്കിവാല’ പരാമർശത്തിൽ ശക്തമായ പ്രതിഷേധവുമായി ജോൺ ബ്രിട്ടാസ് എംപി

0
ന്യൂഡൽഹി: രാജ്യസഭയിലെ ‘ലുങ്കിവാല’ പരാമർശത്തിൽ ശക്തമായ പ്രതിഷേധവുമായി ജോൺ ബ്രിട്ടാസ് എംപി....

ഇന്നും നാളെയും മഴ കനക്കും; എട്ട് ജില്ലകളില്‍ മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ഇന്നും നാളെയും...