ലഹരി വിരുദ്ധ പ്രചാരണത്തിനു വിഷ്വൽ ഡ്രാമയും ഫ്ലാഷ് മോബുമായി എണ്ണൂറാംവയൽ സി.എം.എസ്.എൽ.പി. സ്കൂൾ

For full experience, Download our mobile application:
Get it on Google Play

റാന്നി: ലഹരി വിരുദ്ധ പ്രചാരണത്തിനു വിഷ്വൽ ഡ്രാമയും ഫ്ലാഷ് മോബുമായി എണ്ണൂറാംവയൽ സി.എം. എസ്.എൽ.പി സ്കൂൾ. ചടുലമായ ചുവടുകളിലൂടെയും ഹൃദയസ്പർശിയായ ഭാവങ്ങളിലൂടെയും കുരുന്നുകൾ അരുത് ബ്രോയെന്ന് കേണപേക്ഷിക്കുന്നു. നമ്മുടെ നാടിനിതെന്തു പറ്റി. ലഹരി വസ്തുക്കൾ ഉപയോഗിക്കരുത് ഉപയോഗിക്കാൻ അനുവദിക്കരുത്. ഡ്രാമയിലും ഫ്ലാഷ് മോബിലും വ്യക്തമായ സന്ദേശമാണ് നല്‍കുന്നത്.

സംസ്ഥാന ഗവണ്മെന്റിന്റെ ലഹരി വിരുദ്ധ പ്രചരണ പരിപാടികളുടെ ഭാഗമായാണ് വെച്ചൂച്ചിറ എണ്ണൂറാംവയൽ സി. എം. എസ്. എൽ. പി സ്കൂളിലെ കുട്ടികളുടെ നേതൃത്വത്തിൽ വെച്ചൂച്ചിറ ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ വിഷ്വൽ ഡ്രാമയും ഫ്ലാഷ് മോബുമൊരുക്കുന്നത്. 50 കുട്ടികളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. വെച്ചൂച്ചിറ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കുട്ടികൾ വ്യാഴാഴ്ച വിഷ്വൽ ഡ്രാമയും ഫ്ലാഷ് മോബുമവതരിപ്പിക്കും. വെച്ചൂച്ചിറ ചന്ത, കവല, കൂത്താട്ടുകുളം, മണ്ണടിശാല, പരുവ, ചാത്തൻതറ, കൊല്ലമുള, മുക്കൂട്ടുതറ എന്നീ കേന്ദ്രങ്ങളിലാണ് കുട്ടികൾ വിഷ്വൽ ഡ്രാമയും ഫ്ലാഷ് മോബുമവതരിപ്പിക്കുക.

രാവിലെ 10:30ന് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി കെ ജെയിംസ് ലഹരി വിരുദ്ധ പ്രചരണ പരിപാടികൾ ഉദ്ഘാടനം ചെയ്യും. വർധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗവും വില്പനയും തടയുന്നതിലേക്ക് പോലീസ് ആവിഷ്കരിച്ചിരിക്കുന്ന യോദ്ധാവ് ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായിട്ടാണ് പ്രചരണപ്രവർത്തനങ്ങൾ. മദ്യം, മയക്കു മരുന്ന് ഇവയിലേക്ക് വല വീശുന്ന ചതിക്കുഴികളും ഇവയുടെ ഉപയോഗം കൊണ്ടുണ്ടാകുന്ന സാമൂഹ്യ പ്രശ്നങ്ങളുമാണ് പ്രമേയം.

സ്കൂളിലെ അധ്യാപകനായ എം. ജെ. ബിബിന്റെ നേതൃത്വത്തിൽ അധ്യാപകരാണ് ”അരുത് ബ്രോ” എന്ന പേരിൽ 15 മിനിറ്റ് ദൈർഖ്യമുള്ള വിഷ്വൽ ഡ്രാമയും ഫ്ലാഷ് മോബും തയ്യാറാക്കി ഒരുക്കുന്നത്. സ്കൂൾ ലോക്കൽ മാനേജർ റവ. സോജി വി ജോൺ, വെച്ചൂച്ചിറ പോലീസ് ഇൻസ്‌പെക്ടർ ജർലിൻ വി. സ്കറിയ, എ.എസ്.ഐ സുഭാഷ്, ജനമൈത്രി പോലീസ് ബീറ്റ് ഓഫിസർ ശ്യാം മോഹൻ, പി ടി എ പ്രസിഡന്റ്‌ ഷൈനു ചാക്കോ, എന്നിവർ വിഷ്വൽ ഡ്രാമയ്ക്കും ഫ്ലാഷ് മോബ് പരിശീലന കളരിക്കും നേതൃത്വം നൽകിവരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....