ദുബായ് : റംസാനിൽ യു.എ.ഇ.യിലുടനീളം ആറുലക്ഷത്തിലേറെ ആളുകൾക്ക് സഹായമെത്തിക്കാനുള്ള വിവിധ സാമൂഹിക സംരംഭങ്ങളുമായി ഇനോക് ഗ്രൂപ്പ് രംഗത്ത്. അൽ ഇഹ്സാൻ ചാരിറ്റി സംഘടനയുടെ റംസാൻ അമൻ കാമ്പയിന്റെ ഭാഗമായി അഞ്ചു ലക്ഷത്തിലേറെ ആളുകൾക്ക് ഇനോക് ഇഫ്താർ കിറ്റുകൾ വിതരണംചെയ്യും. കൂടാതെ ലേബർക്യാമ്പുകളിൽ 10,000 ഇഫ്താർ കിറ്റുകളും ദരിദ്രകുടുംബങ്ങൾക്ക് 25,000 ഭക്ഷണക്കിറ്റുകളും നൽകും. നിരാലംബർക്ക് പുതിയതും അധികം ഉപയോഗിക്കാത്തതുമായ വസ്ത്രങ്ങൾ നൽകുന്നതിന് ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നതിന് ബെയ്ത്ത് അൽ ഖൈറുമായി സഹകരിച്ച് ‘മലബസ്’ സംരംഭവും തുടങ്ങിയിട്ടുണ്ട്. എമിറേറ്റ്‌സ് ഗ്യാസിന്റെ സഹകരണത്തോടെ 1000 ഗ്യാസ് സിലിൻഡറുകളും വിതരണം ചെയ്യും. സാമൂഹിക സംരംഭങ്ങളിലേക്ക് ഇനോകിന്റെ പെട്രോൾ സ്റ്റേഷനുകൾ മുഖേന പൊതുജനങ്ങൾക്ക് സംഭാവനകൾ നൽകാമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























