അമ്പലപ്പുഴ: ഹെല്‍മെറ്റ് ഇല്ലാത്ത യാത്രക്കാരനില്‍ നിന്ന് പിഴത്തുകയായ 500 രൂപ ഗൂഗിള്‍ പേ വഴി ഈടാക്കിയ അമ്പലപ്പുഴ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐക്കെതിരെ അന്വേഷണം. വണ്ടാനം സ്വദേശി ഷമീറില്‍ നിന്നാണ് എസ്.ഐ പിഴ ഈടാക്കിയത്. പിഴയായി അടയ്‌ക്കേണ്ട തുക തന്റെ കൈവശമില്ലെന്ന് ഷമീര്‍ പറഞ്ഞപ്പാള്‍ അക്കൗണ്ടിലേക്ക് ഗൂഗിള്‍ പേ വഴി അടച്ചാല്‍ മതിയെന്ന് എസ്.ഐ പറഞ്ഞു.
ഇങ്ങനെ പണമടച്ചെങ്കിലും രസീത് ലഭിക്കാതെ വന്നതിനെത്തുടര്‍ന്ന് ഷമീര്‍ വിവരം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിടുകയായിരുന്നു. ഇതിനു ശേഷം രഹസ്യാന്വേഷണ വിഭാഗം അന്വേഷണവും ആരംഭിച്ചു. സംഭവം വിവാദമായതോടെ ഡിവൈ എസ്.പി ഷമീറില്‍ നിന്ന് മൊഴി രേഖപ്പെടുത്തി. നിയമം ലംഘിച്ച് സ്വന്തം അക്കൗണ്ടിലേക്ക് പണം സ്വീകരിച്ച എസ്.ഐക്കെതിരെ വകുപ്പു തല നടപടിക്ക് സാധ്യതയുണ്ട്.