പിഴത്തുക ഗൂഗിള്‍ പേ വഴി എസ്.ഐയുടെ അക്കൌണ്ടിലേക്ക് – രസീതില്ല ; അമ്പലപ്പുഴ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐക്കെതിരെ അന്വേഷണം

For full experience, Download our mobile application:
Get it on Google Play

അമ്പലപ്പുഴ: ഹെല്‍മെറ്റ് ഇല്ലാത്ത യാത്രക്കാരനില്‍ നിന്ന് പിഴത്തുകയായ 500 രൂപ ഗൂഗിള്‍ പേ വഴി ഈടാക്കിയ അമ്പലപ്പുഴ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐക്കെതിരെ അന്വേഷണം. വണ്ടാനം സ്വദേശി ഷമീറില്‍ നിന്നാണ് എസ്.ഐ പിഴ ഈടാക്കിയത്. പിഴയായി അടയ്‌ക്കേണ്ട തുക തന്റെ കൈവശമില്ലെന്ന് ഷമീര്‍ പറഞ്ഞപ്പാള്‍ അക്കൗണ്ടിലേക്ക് ഗൂഗിള്‍ പേ വഴി അടച്ചാല്‍ മതിയെന്ന് എസ്.ഐ പറഞ്ഞു.

ഇങ്ങനെ പണമടച്ചെങ്കിലും രസീത് ലഭിക്കാതെ വന്നതിനെത്തുടര്‍ന്ന് ഷമീര്‍ വിവരം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിടുകയായിരുന്നു. ഇതിനു ശേഷം രഹസ്യാന്വേഷണ വിഭാഗം അന്വേഷണവും ആരംഭിച്ചു. സംഭവം വിവാദമായതോടെ ഡിവൈ എസ്.പി ഷമീറില്‍ നിന്ന് മൊഴി രേഖപ്പെടുത്തി. നിയമം ലംഘിച്ച്‌ സ്വന്തം അക്കൗണ്ടിലേക്ക് പണം സ്വീകരിച്ച എസ്.ഐക്കെതിരെ വകുപ്പു തല നടപടിക്ക് സാധ്യതയുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...