കൊച്ചി : ഇന്ത്യയെ തകര്‍ക്കാനുള്ള പാക്കിസ്ഥാന്‍ സര്‍ക്കാരിന്‍റെയും അവരുടെ രഹസ്യാന്വേഷണ വിഭാഗമായ ഐഎസ് ഐയുടേയും അധോലോക ഭീകരവാദ സംഘടനകളുടെയും ഒരുമിച്ചുള്ള പ്രയ്തനമായ കണ്ടെയ്നര്‍ കറന്‍സിയും സ്വര്‍ണക്കടത്ത് കേസും തമ്മില്‍ എന്ത് ബന്ധം?. ബന്ധമുണ്ട്. സ്വര്‍ണക്കടത്ത് കേസ് അന്വേഷിച്ച കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്നത് കണ്ടെയ്നര്‍ കറന്‍സിയിലാണ്.
അന്വേഷണ ഏജന്‍സികള്‍ വിരല്‍ ചൂണ്ടുന്നത് ധനമന്ത്രി തോമസ് ഐസകിലേക്കാണ്. ലോക സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനു കൊല്ലത്തെത്തിയ തോമസ് ഐസക് പ്രവാസി മലയാളിയുടെ വീട്ടില്‍ പാര്‍ട്ടി അറിയാതെ രഹസ്യ സന്ദര്‍ശനം നടത്തിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
കണ്ടെയിനറില്‍ എത്തിയ കള്ള നോട്ടു കേസില്‍ സംശയത്തിന്‍റെ നിഴലില്‍ നില്‍ക്കുന്ന ആളിന്‍റെ വീട്ടിലായിരുന്നു മന്ത്രി രഹസ്യ സന്ദര്‍ശനം നടത്തിയത്. പ്രാദേശിക നേതൃത്വമോ പാര്‍ട്ടി നേതാക്കളോ അറിയാതെയായിരുന്നു മന്ത്രിയുടെ സന്ദര്‍ശനമെന്നതും ഏറെ വിവാദമായിരുന്നു. ഇതോടെ മന്ത്രി വീട്ടിലെത്തിയില്ലെന്ന് പ്രവാസിയും അറിയില്ലെന്നും പാര്‍ട്ടിയും അന്ന് വ്യക്തമാക്കി .
എന്നാല്‍, ഇത് നുണയാണെന്നാണ് ഇപ്പോള്‍ തെളിയുന്നത്. ഇയാളുടെ കാവനാട്ടെ വീട്ടില്‍ രാവിലെ മന്ത്രി എത്തിയെന്നും ഭക്ഷണവും വിശ്രമവും കഴിഞ്ഞ് വൈകിട്ടാണ് തിരിച്ച് പോയതെന്നുമാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന റിപ്പോര്‍ട്ടുകള്‍. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ചിലര്‍ മന്ത്രിയെ കാണാന്‍ ഇവിടെയെത്തി എന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട് .
സ്വര്‍ണക്കടത്തു കേസിലെ പ്രതികളില്‍ ചിലരാണ് കണ്ടെയ്നര്‍ കറന്‍സിയുടെ പിന്നിലുള്ളതെന്ന സൂചനകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് രണ്ട് കണ്ടെയ്നര്‍ വ്യാജ കറന്‍സി കൊച്ചി തുറമുഖത്തെത്തിയത്. അത് അപ്രത്യക്ഷമായെന്നാണ് അന്നത്തെ ഇന്റലിജന്‍സ് എഡിജിപി ജേക്കബ് പുന്നൂസ്, സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു .