നടി ആര്യ ബാനർജിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത : ബംഗാളി നടി ആര്യ ബാനർജിയെ കൊൽക്കത്തയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മൂന്നാം നിലയിലുള്ള അപ്പാർട്ട്‌മെന്റിലെ കിടപ്പുമുറിയാലാണ് 33 കാരിയായ ആര്യയുടെ മൃതദേഹം കണ്ടെത്തിയത്. അന്തരിച്ച സിത്താർ വാദകൻ നിഖിൽ ബന്ദോപാധ്യായയുടെ മകളായ ആര്യ ലവ് സെക്സ് ഔർ ധോഖ (2010), ദ ഡേർട്ടി പിക്ചർ (2011) ഉൾപ്പെടെയുള്ള ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

മുംബൈയിൽ മോഡലായും പ്രവർത്തിച്ചിട്ടുണ്ട്. ടെലിവിഷന്‍ പരിപാടിയായ സാവധാന്‍ ഇന്ത്യയിലും ആര്യ പ്രവർത്തിച്ചിരുന്നു. രാവിലെ കോളിംഗ് ബെൽ അടിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് അയൽവാസികൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. വാതിൽ പൊളിച്ചാണ് പോലീസ് വീട്ടിനുള്ളിൽ പ്രവേശിച്ചത്. അപ്പോഴാണ് ആര്യ മരിച്ചുകിടക്കുന്നത് കണ്ടത്.

മരണത്തില്‍ അന്വേഷണം നടത്തുകയാണ് എന്നാണ് കൊൽക്കത്ത പോലീസ് അറിയിക്കുന്നത്. ഇവര്‍ ഒറ്റയ്ക്കാണ് ഇവിടെ താമസം എന്നാണ് വിവരം. പ്രഥമിക അന്വേഷണത്തില്‍ അസ്വഭാവികതയില്ലെന്നാണ് റിപ്പോര്‍ട്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...