വില കുറച്ച്‌ വിറ്റോളൂ, പക്ഷെ കോവിഡ് മാനദണ്ഡം പാലിക്കണo : കെ കെ ശൈലജ

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: പോത്തീസിനെതിരെ ആരോഗ്യമന്ത്രി കെ കെ ശൈലജ. ഒരിക്കലും നടക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് പോത്തീസില്‍ നടന്നതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. വില കുറച്ച്‌ വിറ്റോളൂ, പക്ഷെ കോവിഡ് മാനദണ്ഡം പാലിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോവിഡ് എണ്ണം കൂടാന്‍ ഇടയുണ്ട്. കോവിഡ് കേസുകള്‍ നല്ലവണ്ണം ഉയരുമോ എന്ന ആശങ്കയുണ്ട്. കോവിഡ് വല്ലാതെ വ്യാപിച്ചാല്‍ സാമ്പത്തിക ശേഷിയുള്ളവര്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സിക്കേണ്ടിവരുമെന്നും കെ കെ ശൈലജ പറഞ്ഞു.

എന്നാല്‍ കോവിഡ് ചട്ടം ലംഘിച്ചതിനെ തുടര്‍ന്ന് ജില്ലാ ഭരണകൂടം അടപ്പിച്ച പോത്തീസിനെതിരെ കെ കെ ശൈലജ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തെ തുടര്‍ന്ന് ഇന്നലെയാണ് തിരുവനന്തപുരം നഗരത്തിലെ വ്യാപാര സ്ഥാപനമായ പോത്തീസ് ജില്ലാ ഭരണകൂടം ഇടപെട്ട് പൂട്ടിച്ചത്. പച്ചക്കറികള്‍ക്കും പലവ്യഞ്ജനങ്ങള്‍ക്കും കുറഞ്ഞ വില പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ മുതല്‍ തന്നെ അനിയന്ത്രിതമായ തിരക്കാണ് പോത്തീസില്‍ ഉണ്ടായത്. ഒരുവിധത്തിലുള്ള സാമൂഹിക അകലവും ഇവിടെയുണ്ടായിരുന്നില്ല.

അതേസമയം സന്ദര്‍ശക രജിസ്റ്ററും കൃത്യമായി സൂക്ഷിച്ചിരുന്നില്ല. പോലീസ് ഇടപെട്ട് തിരക്ക് നിയന്ത്രിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടും ഇത് പാലിക്കാത്തിനെ തുടര്‍ന്നാണ് പോത്തീസിനെതിരെ നടപടി സ്വീകരിച്ചത്. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ഇ.എം സഫീര്‍, തിരുവനന്തപുരം തഹസില്‍ദാര്‍ ഹരിശ്ചന്ദ്രന്‍ നായര്‍, നഗരസഭ ഉദ്യോഗസ്ഥര്‍ എന്നിവര്‍ നേരിട്ടെത്തിയാണ് പോത്തീസ് പൂട്ടിച്ചത്. സ്ഥാപനത്തിനെതിരെ പോലീസ് കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...