കൊച്ചി : നടി കേസില്‍ ദിലീപിനെതിരെ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരെ ഉയര്‍ന്ന ബലാത്സംഗ കേസില്‍ പോലീസ് കോടതിയില്‍ വീണ്ടും അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എളമക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ആലുവ കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പോലീസ് അന്വേഷണം നിര്‍ജ്ജീവമാണെന്ന് കാണിച്ച് യുവതി കോടതിയെ സമീപിച്ചിരുന്നു.
ഇതേ തുടര്‍ന്നാണ് ഇതുവരെയുള്ള അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ആയി സമര്‍പ്പിക്കാന്‍ പോലീസിനോട് കോടതി ആവശ്യപ്പെട്ടത്. മുമ്പ് മെയ് 19 ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നെങ്കിലും കോടതി അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഇന്ന് വീണ്ടും അന്വേഷണ റിപ്പോര്‍ട്ട് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്.