രാത്രി തുടർച്ചയായി പവർകട്ട് ; പ്രകോപിതനായി കെഎസ്ഇബി ഓഫീസിലെത്തി അതിക്രമം കാട്ടി യുവാവ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: രാത്രികാലങ്ങളിൽ തുടർച്ചയായി വൈദ്യുതി മുടങ്ങുന്നതിൽ പ്രതിഷേധിച്ച് വൈദ്യുതി ഓഫീസിൽ അതിക്രമം നടത്തിയ കേസിൽ യുവാവിനെ ഫോർട്ട്കൊച്ചി പോലീസ് അറസ്റ്റ് ചെയ്തു. ഫോർട്ട്കൊച്ചി അധികാരി വളപ്പിൽ സനീഷ് (35) ആണ് പിടിയിലായത്. കഴിഞ്ഞ 16-നായിരുന്നു കേസിന് ആസ്പദമായ സംഭവം. സംഭവം നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് സനീഷിനെ അറസ്റ്റ് ചെയ്തത്. തുടർച്ചയായ വൈദ്യുതി മുടക്കിൽ പ്രതിഷേധിച്ച് ഫോർട്ട്കൊച്ചി വൈദ്യുതി ഓഫീസിലെത്തിയ സനീഷ് ജീവനക്കാരോട് അസഭ്യം പറയുകയും പ്രകോപിതനാകുകയും ചെയ്തെന്നാണ് കേസ്. തുടർന്ന് ഓഫീസ് വളപ്പിലുണ്ടായിരുന്ന ചെടിച്ചട്ടികൾ എടുത്തെറിഞ്ഞ് തകർക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. കെഎസ്ഇബി ഫോർട്ട്കൊച്ചി അസിസ്റ്റന്റ് എഞ്ചിനിയർ നൽകിയ പരാതിയിലാണ് നടപടി. പോലീസ് ഇൻസ്പെക്ടർ രതീഷ്, എസ്ഐ അഞ്ജന, എഎസ്ഐ രാജേഷ്, സിവിൽ പോലീസ് ഓഫീസർമാരായ ജോൺ, പ്രജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കനത്ത മഴ : ഇടുക്കിയിലും കോട്ടയത്തും മണ്ണിടിച്ചിലിൽ മരണം ; പത്തനംതിട്ടയിലും വ്യാപക നാശനഷ്ടം

0
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയില്‍ വിവിധയിടങ്ങളില്‍ നാശനഷ്ടം. പത്തനംതിട്ടയില്‍ പെയ്ത കനത്ത...

സംസ്ഥാനത്ത് കനത്ത മഴ ; 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 8 ജില്ലകളിലെ വിദ്യാഭ്യാസ...

ഇടുക്കി അടൂർമലയിൽ മണ്ണിടിച്ചിൽ ; വീട്ടിൽ കുടുങ്ങിക്കിടന്ന സ്ത്രീ മരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയില്‍ വിവിധയിടങ്ങളില്‍ നാശനഷ്ടം. ഇടുക്കി അടൂർമല ദേവീക്ഷേത്രത്തിന്...

മഴക്കെടുതി : പത്തനംതിട്ട പോലീസ് ഓഫീസിൽ കൺട്രോൾ റൂം തുറന്നു

0
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ മഴ തുടർച്ചയായി പെയ്യുന്ന സാഹചര്യത്തിൽ ജില്ലയിലെ പല...