Tuesday, July 8, 2025 11:52 pm

‘എന്റെ കേരളം’ പ്രദര്‍ശന വിപണന കലാമേള പത്തനംതിട്ടയില്‍ മേയ് 16 മുതല്‍ ; ഒരുങ്ങുന്നത് 71,000 ചതുരശ്രയടി പ്രദര്‍ശന നഗരി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ‘എന്റെ കേരളം’ പ്രദര്‍ശന വിപണന കലാമേളയ്ക്കായി പത്തനംതിട്ട ഇടത്താവളത്തില്‍ ഒരുങ്ങുന്നത് 71,000 ചതുരശ്രയടി പവലിയന്‍. അത്യാധുനിക ജര്‍മന്‍ ഹാംഗറിലാണ് നിര്‍മാണം. മേയ് 16 മുതല്‍ 22 വരെയാണ് മേള. ഉദ്ഘാടനം മേയ് 16ന് വൈകിട്ട് അഞ്ചിന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. പവലിയനുള്ളില്‍ പ്ലൈവുഡ് ഉപയോഗിച്ചാണ് പ്ലാറ്റ്‌ഫോം. 45000 ചതുരശ്രയടിയില്‍ പൂര്‍ണമായും ശീതികരിച്ച 186 സ്റ്റാളുകള്‍ ക്രമീകരിക്കും. സ്റ്റാളുകള്‍ക്കിടയില്‍ സുഗമമായ സഞ്ചാരം ഉറപ്പാക്കും. ഭിന്നശേഷിക്കാര്‍ക്കായി റാമ്പുകളുണ്ട്. എല്ലാ ദിവസവും വൈകിട്ട് 6.30 മുതല്‍ കലാപരിപാടികള്‍ അരങ്ങേറും. വേദി ഉള്‍പ്പെടെ 8073 ചതുരശ്രയടി കലാപരിപാടിക്കായി ഒരുക്കിയിരിക്കുന്നു. ഇതിനോട് ചേര്‍ന്ന് 5400 ചതുരശ്ര അടിയില്‍ ഭക്ഷ്യ സ്റ്റാളുകളുണ്ട്. 1615 ചതുരശ്രയടിയിലാണ് അടുക്കള. കുടുംബശ്രീയുടെ നേതൃത്വത്തിലാണ് ഭക്ഷ്യവിതരണം. ഒരേ സമയം 250 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനാകും. 1500 ചതുരശ്രയടിയിലുള്ള ശീതീകരിച്ച മിനി സിനിമാ തിയേറ്ററും ഒരുക്കിയിട്ടുണ്ട്.

പോലീസ് ഡോഗ് ഷോ, കൃഷി – അനുബന്ധ ഉപകരണങ്ങളുടെ പ്രദര്‍ശനം തുടങ്ങിയവയ്ക്കായി 6189 ചതുരശ്ര അടിയില്‍ തുറസായ സ്ഥലവും മേളയിലുണ്ടാകും. സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പുറമേ വാണിജ്യ സ്റ്റാളുകളുമുണ്ട്. വിവിധ സര്‍ക്കാര്‍ സേവനം, ക്ഷേമ പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകും. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി ബയോ ടോയ്‌ലറ്റുകളുണ്ട്. രാവിലെ 10 മുതല്‍ രാത്രി ഒമ്പത് വരെയാണ് പ്രദര്‍ശനം. പ്രവേശനം സൗജന്യം. മേളയോടനുബന്ധിച്ച് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ അവസാന ഘട്ടം ഒരുക്കം വിലയിരുത്തി. മാലിന്യ നിര്‍മാര്‍ജനം ശുചിത്വ മിഷന്‍ നിര്‍വഹിക്കും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മുഴുവന്‍ സമയവും മെഡിക്കല്‍ സംഘമുണ്ടാകും. അഗ്നിരക്ഷാ സേന, പോലീസ് എന്നിവയുടെ സേവനം ഉറപ്പാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. എംഎല്‍എമാരായ മാത്യു ടി തോമസ്, പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രാഹം, ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍, സബ് കളക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, എഡിഎം ബി ജ്യോതി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി ടി ജോണ്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

രക്തദാന രംഗത്ത് വർദ്ധിച്ചുവരുന്ന തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ് മുന്നറിയിപ്പ് നൽകി

0
തിരുവനന്തപുരം: രക്തദാന രംഗത്ത് വർദ്ധിച്ചുവരുന്ന തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേരള...

പന്തളം കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററിന്റെ ‘ഇ ഓഫീസ് ‘ പ്രഖ്യാപനം നിയമസഭാ ഡെപ്യൂട്ടി...

0
പത്തനംതിട്ട : പന്തളം കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററിന്റെ 'ഇ ഓഫീസ്...

വായനാദിനാചരണത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ വിമോചന നാടകം

0
പത്തനംതിട്ട : വായനാദിനാചരണത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ വിമോചന നാടകം പത്തനംതിട്ട കാത്തോലിക്കേറ്റ്...

കോഴഞ്ചേരി താലൂക്ക് വികസന സമിതി പത്തനംതിട്ട നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു

0
പത്തനംതിട്ട : കോഴഞ്ചേരി താലൂക്ക് വികസന സമിതി പത്തനംതിട്ട നഗരസഭ...