‘എന്റെ കേരളം’ മെഗാ പ്രദര്‍ശന വിപണന മേളയ്‌ക്ക് തലസ്ഥാന നഗരിയിൽ തുടക്കം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷ പരിപാടിയായ ‘എന്റെ കേരളം’ മെഗാ പ്രദര്‍ശന വിപണന മേളയ്‌ക്ക് തലസ്ഥാന ജില്ലയില്‍ തുടക്കം കുറിച്ചു. മന്ത്രി ആന്റണി രാജു പരിപാടി ഉദ്ഘാടനം ചെയ്തു. സില്‍വര്‍ ലൈന്‍ കൂടി യാഥാര്‍ഥ്യമാകുന്നതോടെ കേരളം ഏത് വികസിത രാജ്യത്തോടും കിടപിടിക്കുന്ന സ്ഥിതിയിലെത്തുമെന്നും ഗതാഗത മന്ത്രി പറഞ്ഞു.

മന്ത്രി ജി ആര്‍ അനില്‍ പരിപാടിയുടെ അദ്ധ്യക്ഷനായി. കലക്ടര്‍ നവ്‌ജ്യോത് ഖോസ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാര്‍, ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ എസ് ശ്രീജിത്ത്, ജില്ലാ വികസന കമീഷണര്‍ വിനയ് ഘോയല്‍, സബ് കലക്ടര്‍ എം എസ് മാധവിക്കുട്ടി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി ബിന്‍സിലാല്‍ എന്നിവരും സംസാരിച്ചു. സംസ്ഥാന സര്‍ക്കാരും ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പും ജില്ലാ ഭരണ കേന്ദ്രവും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഒരാഴ്ച നീളുന്ന പ്രദര്‍ശന നഗരിയില്‍ മുന്നൂറോളം സ്റ്റാളുകളുണ്ട്.

പതിനഞ്ചോളം വകുപ്പുകളുടേതായി ഇരുപതോളം സേവന സ്റ്റാളുകള്‍ മേളയില്‍ ഉണ്ട്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഒരുക്കുന്ന സ്റ്റാളില്‍, രജിസ്ട്രേഷന്‍ പുതുക്കല്‍, സീനിയോറിറ്റി പുനഃസ്ഥാപിക്കല്‍, സ്വയം തൊഴില്‍, കരിയര്‍ ഗൈഡന്‍സ്, വൊക്കേഷണല്‍ ഗൈഡന്‍സ് സംബന്ധിച്ച വിവരങ്ങള്‍ എന്നിവ ലഭിക്കും. റേഷന്‍ കാര്‍ഡ് സംബന്ധമായ എല്ലാ സേവനങ്ങള്‍ക്കും പൊതുവിതരണ വകുപ്പിന്റെ സ്റ്റാളുകള്‍ പ്രയോജനപ്പെടുത്താം. വിവിധ വകുപ്പുകളുടെ തീം സ്റ്റാളുകളും വിപണന സ്റ്റാളുകളും ഉള്‍പ്പെടെ 250 ഓളം സ്റ്റാളുകളും ‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയുടെ മാറ്റ് കൂട്ടുന്നുണ്ട്. തലസ്ഥാനത്തെ വൈകുന്നേരങ്ങളെ സാന്ദ്രമാക്കാന്‍ കലാ സാംസ്‌കാരിക പരിപാടികളുമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...