മുംബൈ: സുഹൃത്തായ യുവാവിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിൽ അയൽവാസി അറസ്റ്റിൽ. മഹാരഷ്ട്രയിലെ നാഗ്പൂർ നഗരത്തിലാണ് സംഭവം. ഹഡ്കേശ്വറിലെ നീലകാന്ത് നഗറിൽ താമസിക്കുന്ന മിഥലേഷ് എന്ന മന്ഥൻ രാജേന്ദ്ര ചക്കോലി (19) നെയാണ് തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്. അയൽവാസിയും സുഹൃത്തുമായ വേദാന്ത് എന്ന വിജയ് കാളിദാസ് ഖണ്ഡേറ്റെയെയാണ് ഇയാൾ വിഷം കൊടുത്ത് കൊലപ്പെടുത്തിയത്. വേദാന്തിന്റെ കുടുംബം ഉയർന്ന സാമ്പത്തിക പശ്ചാത്തലമുള്ളവരായിരുന്നു. അടുത്തിടെ ഇവർ പ്രതിയുടെ വീടിന് സമീപത്തായി ആധുനിക സൗകര്യങ്ങളോട് കൂടിയ ഒരു ഇരുനിലവീട് പണികഴിപ്പിച്ചു. എന്നാൽ പ്രതി ഒരു ചെറിയ വീട്ടിലാണ് താമസിച്ചിരുന്നത്. ഇതിൽ അസൂയ തോന്നിയ മിഥിലേഷ് സുഹൃത്തിനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.
ഏപ്രിൽ എട്ടിന്, മിഥിലേഷ് വേദാന്തിനെ അടുത്തുള്ള ഒരു ‘പാൻ’ കടയിലേക്ക് വിളിച്ചുവരുത്തി. അവിടെ വെച്ച് ഇരുവരും ശീതളപാനീയങ്ങൾ കുടിച്ചു. പ്രതി വേദാന്തിന്റെ പാനീയത്തിൽ പാറ്റയെ അകറ്റുന്ന ഒരു ജെൽ ചേർത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. വീട്ടിലേക്ക് മടങ്ങിയ വേദാന്തിന്. തലകറക്കം അനുഭവപ്പെട്ടു. ആരോഗ്യനില പെട്ടന്ന് വഷളായതോടെ യുവാവിനെ സക്കർദാരയിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെട്ടു. വേദാന്തത്തിന്റെ പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ മരണകാരണം വിഷം ഉള്ളിൽ ചെന്നാണെന്ന് വ്യക്തമാക്കിയിരുന്നു. ഇതാണ് പോലീസിനെ പ്രതിയിലേക്കെത്തിച്ചത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033