തടിയൂർ എൻഎസ്എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ അവധിക്കാലക്യാമ്പ് ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : തടിയൂർ എൻഎസ്എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ അവധിക്കാലക്യാമ്പ് കുട്ടിക്കൂട്ടം എന്ന പേരിൽ ആരംഭിച്ചു. എൻഎസ്എസ് തിരുവല്ല താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ ആർ.മോഹൻ കുമാർ ഉദ്ഘാടനം നിർവഹിച്ചു. പ്രമോദ് നാരായൺ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ മുൻ ഇന്ത്യൻ ഫുട്‌ബോൾ ഗോൾ കീപ്പർ കെ.ടി. ചാക്കോയെ ആദരിച്ചു. പിടിഎ പ്രസിഡന്റ് റവ.ജേക്കബ് പി.സോളമൻ അധ്യക്ഷത വഹിച്ച യോഗത്തിൽ അയിരൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരൻ എൻഎംഎംഎസ് സ്‌കോളർഷിപ്പ് നേടിയ കുട്ടികളെ അനുമോദിച്ചു.

പ്രിൻസിപ്പൽ വി.ആർ. ശ്രീരേഖ, എൻഎസ്എസ് കരയോഗം പ്രസിഡന്റ് സുരേഷ് കുഴിവേലി, പഞ്ചായത്ത് അംഗം പ്രീത ബി.നായർ, ടിടിഐ പ്രിൻസിപ്പൽ ആർ.ബിജു, പ്രഥമാധ്യാപകൻ വി.കെ. സതീഷ് എന്നിവർ പ്രസംഗിച്ചു. ഹോക്കി പരിശീലനം അഖിൽ വിനോദ്, ബാഡ്മിന്റൺ പരിശീലനം സംസ്ഥാനതാരം ആർ. ഗീതാകൃഷ്ണൻ, ഫുട്‌ബോൾ പരിശീലനം സന്തോഷ് ട്രോഫി താരം സഞ്ജീവ്കുമാർ, ടി. രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുമാണ് നടക്കുന്നത്. ചിത്രരചന ക്ലാസുകൾക്ക് ആർട്ടിസ്റ്റ് സോമൻ കടയാനിക്കാട്, സജി ജേക്കബ് എന്നിവരും മലയാള കവിതാക്ലാസിന് രഞ്ജിത്ത് പാണ്ടനാട്, യോഗ പരിശീലനത്തിന് വി.എസ്. ആവണി എന്നിവരും നേതൃത്വം നൽകുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര...

പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക ഫീസ് ഈടാക്കാനുള്ള സർക്കാർ നീക്കത്തിൽ എതിർപ്പുമായി മന്ത്രി

0
ബെം​ഗളൂരു: ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക...