കാവുംഭാഗം ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടന്നു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ഇക്കുറി പരിസ്ഥിതി ദിനാഘോഷത്തിൽ പങ്കെടുത്ത നാഷണൽ എക്സ് സർവ്വീസ്മെൻ കോ- ഓർഡിനേഷൻ കമ്മിറ്റി പൂക്കളും ഇലകളും കൊണ്ട് നിർമ്മിച്ച ബൊക്കെ സമ്മാനിച്ച് വ്യത്യസ്തത പുലർത്തി. കാവുംഭാഗം ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിസ്ഥിതി ദിനാഘോഷത്തിൽ പങ്കെടുത്ത സംഘടനയുടെ പത്തനംതിട്ട ജില്ലാ കമ്മിറ്റിയാണ് ദേശീയ പതാകയുടെ നിറം അനുസ്മരിപ്പിക്കുന്ന തരത്തിൽ സഫ്രോൺ, വെള്ള, പച്ച എന്നീ നിറങ്ങളിൽ നിർമ്മിച്ച ബൊക്കെ ജില്ലാ പ്രസിഡണ്ട് ജി.ആർ.പിള്ള സ്കൂൾ ഹെഡ്മിസ്ട്രസ് എസ്. ലതയ്ക്ക് പൊതു ചടങ്ങിനിടയിൽ വെച്ച് നൽകിയത് ഏറെ ശ്രദ്ധേയമായി.

വിമുക്തഭടന്മാരുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സംഘടനകൾ പൊതു സമൂഹത്തിന്റെ നന്മയ്ക്കും കഷ്ടത അനുഭവിക്കുന്ന വിഭാഗങ്ങളുടെ ഉയർച്ചയ്ക്കും വേണ്ടി പ്രതിജ്ഞാബദ്ധമാണെന്നാണ് സംഘടനയുടെ ഭാരവാഹികൾ പറയുന്നത്. സഫ്രോൺ നിറത്തിന് വേണ്ടി ഓറഞ്ച് ബന്തി പൂക്കളും വെള്ളയ്ക്കുവേണ്ടി വൈറ്റ് റോസും മല്ലിപ്പൂക്കളും ഉപയോഗിച്ചപ്പോൾ പച്ചനിറം ലഭിക്കാൻ എവർഗ്രീൻ ഇലകളാണ് ഉപയോഗിച്ചതെന്ന് ബൊക്കെയുടെ നിർമ്മാതാക്കളായ പെരിങ്ങര വിനായക ഫ്ലവർ മാർട്ട് ഉടമകൾ അറിയിച്ചു.

ഫ്ലവർ മാർട്ടിന്റെ നഴ്സറി ഫാമിൽ ഉല്പാദിപ്പിക്കുന്ന പൂക്കളും ഇലകളും തന്നെയാണ് ബൊക്കെ നിർമ്മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്. വിമുക്തഭട സംഘടനയെ പ്രതിനിധീകരിച്ച് മറ്റു ജില്ലാ ഭാരവാഹികളായ സെക്രട്ടറി അഡ്വ.രാജേഷ് നെടുമ്പ്രം, ട്രഷറർ ശാരദ നായർ, വൈസ് പ്രസിഡണ്ട് പ്രസന്ന സതീഷ്, ജോയിന്റ് സെക്രട്ടറി പ്രദീപ് വി.സി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മദ്യനയത്തിൽ മുഖ്യമന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് പി രാജീവ്‌

0
കൊച്ചി: മദ്യനയത്തിൽ മുഖ്യമന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് പി രാജീവ്‌. ശക്തമായ പ്രതിഷേധം...

വീര്യം കുറഞ്ഞ മദ്യം വിഷയത്തിൽ മുന്നണിക്കകത്ത് പ്രശ്നങ്ങളില്ലെന്ന് മന്ത്രി ഷിബു ബേബി ജോൺ

0
പത്തനംതിട്ട: വീര്യം കുറഞ്ഞ മദ്യം വിഷയത്തിൽ മുന്നണിക്കകത്ത് പ്രശ്നങ്ങളില്ലെന്ന് മന്ത്രി ഷിബു ബേബി...

എസ്എഫ്ഐക്ക് പുതിയ വിശേഷണവുമായി കോണ്‍ഗ്രസ് നേതാവ്

0
കൊച്ചി: സമരത്തിനിടെ ബ്ലേഡ് ഉപയോഗിച്ചെന്ന വിവാദത്തിനിടെ, എസ്എഫ്ഐക്കെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവും...

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ഇൻകം ടാക്‌സ് വകുപ്പ്, സിബിഐ എന്നീ അന്വേഷണ ഏജൻസികളെ കേന്ദ്ര സർക്കാർ...

0
ബംഗലുരു: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ഇൻകം ടാക്‌സ് വകുപ്പ്, സിബിഐ എന്നീ അന്വേഷണ...