കിൻഫ്ര ഭക്ഷ്യസംസ്‌കരണ പാർക്കിൽ മാലിന്യപ്ലാന്റിന് പാരിസ്ഥിതികാനുമതി ; പ്രതിഷേധം ശക്തമാകുന്നു

For full experience, Download our mobile application:
Get it on Google Play

ഇളമണ്ണൂർ : കിൻഫ്ര ഭക്ഷ്യസംസ്‌കരണ പാർക്കിൽ ആശുപത്രി മാലിന്യപ്ലാന്റിന് ജനകീയ പ്രതിഷേധം മറികടന്നും അനുമതി നൽകിയതിനെതിരേ പ്രതിഷേധം ശക്തമാകുന്നു. പ്രദേശത്ത് ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്ന പ്ലാന്റിന് പാരിസ്ഥിതിക അനുമതി നൽകിയത് റദ്ദ് ചെയ്യണമെന്ന് അഞ്ചുമല പൈതൃക സംരക്ഷണസമിതി ആവശ്യപ്പെട്ടു. 2024 സെപ്റ്റംബർ ഏഴിന് പ്രദേശത്ത് മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ പൊതുജനാഭിപ്രായം തേടലിൽ ജനപ്രതിനിധികളും ഗ്രാമപ്പഞ്ചായത്തും പ്രദേശത്തെ സംഘടനകളും വ്യക്തികളും ഉന്നയിച്ച ആക്ഷേപങ്ങളോ പരാതികളോ അന്വേഷിക്കുകപോലും ചെയ്യാതെയാണ് ഇപ്പോൾ പാരിസ്ഥിതിക അനുമതി നൽകിയിട്ടുള്ളതെന്ന് പൈതൃക സംരക്ഷണസമിതി ഭാരവാഹികളായ പി.രവീന്ദ്രൻ നായർ, സെക്രട്ടറി ആർ.സുധീഷ്‌കുമാർ, ട്രഷറർ എൻ.കെ.സതികുമാർ എന്നിവർ പറഞ്ഞു.
മാലിന്യപ്ലാന്റിനായി 2022-ലാണ് പഠനം നടത്തിയത്. ഇപ്പോൾ പഠനം നത്തിയ ഈ പ്രദേശത്തിന് ചുറ്റും വലിയ ജനവാസമേഖലയുമാണ്. അതിനാൽ തന്നെ പ്ലാന്റിനെതിരേ ശക്തമായ സമരം തുടരാൻ അഞ്ചുമലപ്പാറ പൈതൃക സംരക്ഷണസമിതി തീരുമാനിച്ചു. ജനങ്ങളുടെ വലിയ പ്രതിഷേധത്തെ മറികടന്ന് ആശുപത്രി മാലിന്യപ്ലാന്റിന് അനുമതി നൽകിയ നടപടി പുനഃപരിശോധിക്കണമെന്ന് ഗ്രാമപ്പഞ്ചായത്തംഗം സതീഷ്‌കുമാർ ആവശ്യപ്പെട്ടു. പാരിസ്ഥിതിക അനുമതി നൽകിയ തീരുമാനത്തിനെതിരേ സമരം ആരംഭിക്കുമെന്നും സതീഷ്‌കുമാർ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭാവിവരനെ കൊലപ്പെടുത്തിയ ശേഷം വധുവിന്റെ ഹൃദയഭേദകമായ കുറിപ്പ്; ‘എന്റെ ജന്മദിനത്തിൽ തന്നെ നീ എന്നെ...

0
പൂനെ: ട്രെക്കിംഗിനിടെ താഴ്ചയിലേക്ക് വീണ് യുവാവ് മരിച്ച സംഭവം ആസൂത്രിത കൊലപാതകമാണെന്ന്...

​’മേനോനും പൂക്കിയും കഴിഞ്ഞ് ഇപ്പോൾ ബക്കാർഡി’; മുഖ്യമന്ത്രിക്കെതിരെ പരിഹാസ ശരങ്ങളുമായി വി. വസീഫ്

0
തിരുവനന്തപുരം:. വി ഡി സതീശനെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷൻ വി...

​’അൻസിബ ലക്ഷത്തിൽ ഒരാൾ, ആ അപൂർവ്വ കഴിവ് സമൂഹത്തിന് ആവശ്യമാണ്’; പ്രശംസയുമായി മാലാ പാർവതി

0
കൊച്ചി: താരസംഘടന അമ്മയിലേക്ക് ഇനി മത്സരിക്കില്ലെന്ന അന്‍സിബയുടെ പ്രഖ്യാപനത്തില്‍ പ്രതികരണവുമായി മാല...

​പനിപ്പേടിയിൽ കേരളം: ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം; എലിപ്പനിയും ഷിഗെല്ലയും പടരുന്നു, സംസ്ഥാനത്ത് അതീവ...

0
തിരുവനന്തപുരം : മഴ കനത്തതോടെ കേരളം കടുത്ത ആരോഗ്യപ്രതിസന്ധിയിലേക്ക്. ഡെങ്കിപ്പനി ബാധിച്ച്...