പത്തനംതിട്ട : പരിസ്ഥിതിയെ നശിപ്പിക്കുന്ന നടപടികള്‍ ലോകത്തൊട്ടാകെ വര്‍ദ്ധിച്ചുവരികയാണെന്നും പരിസ്ഥിതി നാശം മനുഷ്യനുള്‍പ്പെടെയുള്ള ലോകത്തെ എല്ലാ ജീവജാലങ്ങളുടെയും നാശത്തിന് കാരണമാകുമെന്നും കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി.ജെ. കുര്യന്‍ പറഞ്ഞു. ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെ പരിസ്ഥിതിക്ക് ദോഷം വരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരുകളും ബന്ധപ്പെട്ട അധികൃതരും കൂട്ടുനില്‍ക്കുന്ന പ്രവണത അവസാനിപ്പിക്കുകയും പരിസ്ഥിതിയേയും ജീവജാലങ്ങളേയും സംരക്ഷിക്കുവാന്‍ കൂടുതല്‍ കര്‍ക്കശമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദിനാചരണത്തിന്‍റെ ഭാഗമായി പ്രൊഫ. പി.ജെ കുര്യന്‍ പത്തനംതിട്ട രാജീവ് ഭവന്‍ അങ്കണത്തില്‍ വൃക്ഷത്തൈ നട്ടു. ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു, മുന്‍ എം.എല്‍.എ മാലേത്ത് സരളാദേവി, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, ഡി.സി.സി ഭാരവാഹികളായ എ. സുരേഷ് കുമാര്‍, സാമുവല്‍ കിഴക്കുപുറം, ജി. രഘുനാഥ്, സജി കൊട്ടയ്ക്കാട്, ഹരികുമാര്‍ പൂതങ്കര, റോജി പോള്‍ ദാനിയേല്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് ജെറി മാത്യു സാം, നേതാക്കളായ അബ്ദുള്‍കലാം ആസാദ്, റെനീസ് മുഹമ്മദ്, നാസര്‍ തോണ്ടമണ്ണില്‍, അനില്‍ കൊച്ചുമൂഴിക്കല്‍, ജി. പ്രദീപ്, പി.കെ. ഇക്ബാല്‍, അജിത് മണ്ണില്‍, ജയിംസ് കീക്കരിക്കാട്, അബ്ദുള്‍ ഷുക്കൂര്‍ എന്നിവര്‍ പ്രസംഗിച്ചു.