പത്തനംതിട്ട : പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ ജോയിന്റ് കൗൺസിൽ നടത്തി വരുന്ന ഇടപെടലുകൾ മാതൃകാപരമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ ഐ.എ.എസ് അഭിപ്രായപ്പെട്ടു. ജോയിന്റ് കൗൺസിൽ നേതൃത്വത്തിൽ “എന്റെ നാട് സുന്ദര ദേശം” എന്ന മുദ്രാവാക്യം ഉയർത്തി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന വിവിധ ശുചീകരണ പ്രവർത്തനങ്ങളുടെ പത്തനംതിട്ട ജില്ല തല ഉത്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മുഴുവൻ സർക്കാർ ഓഫീസുകളിലും പ്രധാന കേന്ദ്രങ്ങളിലും ബോധവൽക്കരണ ക്യാമ്പയിനുകളും തുടർ ശുചീകരണ പ്രവർത്തനങ്ങളും നടത്തുമെന്ന് ജോയിന്റ് കൗൺസിൽ ഭാരവാഹികൾ അറിയിച്ചു.
പത്തനംതിട്ട ജില്ലയിലെ സർക്കാർ ജീവനക്കാർക്ക് ഇടയിൽ പേപ്പർ പേനകൾ വിതരണം ചെയ്യുന്ന ക്യാമ്പയിനും ഉത്ഘാടന സമ്മേളനത്തിൽ തുടക്കമായി. ജോയിന്റ് കൗൺസിൽ ജില്ല പ്രസിഡന്റ് ആർ. മനോജ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജി. അഖിൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ. സോയാമോൾ, കെ പ്രദീപ് കുമാർ, ജില്ലാ ഭാരവാഹികളായ പി. എസ് മനോജ് കുമാർ, ജെ. സിനി, എൻ. വി സന്തോഷ്, എ. ഷാജഹാൻ, സി. കെ സജീവ്, കെ. സുരേഷ് തുടങ്ങിയവർ സംസാരിച്ചു. കെ. ശിവാനന്ദൻ, അജിത് എ. കെ, അനുജ സുഗതൻ , ടി.പി ബിനു, ആർ. രാജീവ് തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.