അൻവറിന്റെ പാർട്ടി പ്രഖ്യാപനം ; സമ്മേളനം മഞ്ചേരി രാജീവ് ഗാന്ധി ബൈപാസിനടുത്ത്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: പി.വി. അൻവർ എം.എൽ.എയുടെ പുതിയ പാർട്ടിയുടെ നയവിശദീകരണ സമ്മേളനം ഞായറാഴ്ച നടക്കും. വൈകു​ന്നേരം അഞ്ച് മണിക്ക് മഞ്ചേരി രാജീവ് ഗാന്ധി ബൈപാസിനടുത്താണ് സമ്മേളനം നടക്കുന്നത്. പരിപാടിക്കായി വിശാലമായ പന്തലൊരുക്കിയിട്ടുണ്ട്. പുതിയ പാർട്ടിയുമായി ബന്ധപ്പെട്ട നയരേഖ പ്രഖ്യാപനമാണ് നടക്കുക എന്ന് അൻവർ വ്യക്തമാക്കിയിരുന്നു. യോഗം വിജയിപ്പിക്കുന്നതിന് മുഴുവൻ മതേതര, ജനാധിപത്യ വിശ്വാസികളും പങ്കെടുക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. അതേസമയം മഞ്ചേരിയിലെ യോഗം മാറ്റിവെച്ചുവെന്ന് കുപ്രചാരണം നടക്കുന്നതായി അൻവർ പറഞ്ഞു.

ഞാൻ ഉയർത്തിയ വിഷയങ്ങൾ കേരളത്തിലെ ജനങ്ങൾ സഗൗരവം ഏറ്റെടുത്തു എന്ന് മനസിലാക്കിയവരാണ് യോഗം മാറ്റിവെച്ചുവെന്ന് പ്രചരിപ്പിക്കുന്നത്. ആളുകളെ യോഗത്തിൽ വരുന്നത് തടയുകയാണ് ലക്ഷ്യം -അൻവർ പറഞ്ഞു. സി.പി.എമ്മുമായി ഇടഞ്ഞ ശേഷം കഴിഞ്ഞ ഞായറാഴ്ചയാണ് അൻവർ നിലമ്പൂരിൽ ശക്തി​ തെളിയിച്ച് സമ്മേളനം നടത്തിയത്. ആയിരക്കണക്കിന് ആളുകളാണ് ചന്തക്കുന്നിലെ സമ്മേളത്തിൽ എത്തിയിരുന്നത്. മഞ്ചേരിയിൽ ഒരു ലക്ഷം ആളുകൾ പ​ങ്കെടുക്കുമെന്ന് അൻവർ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ ഇന്ന് അൻവർ ചെ​ന്നൈയിൽ ഡി.എം. കെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുട്ടമശ്ശേരിയിൽ യുവാവിന് നേരെ സംഘം ചേർന്ന് മർദ്ദനം

0
കൊച്ചി: ആലുവ കുട്ടമശ്ശേരിയിൽ യുവാവിന് നേരെ സംഘം ചേർന്ന് മർദ്ദനം....

ബാങ്കിൽ അഴിമതി നടത്തിയവരെ സ്വാധീനിച്ച് മാപ്പുസാക്ഷിയാക്കിയാണ് ഇഡി സിപിഎമ്മിനെ പ്രതിയാക്കുന്നത് ; പിണറായി വിജയൻ

0
പത്തനംതിട്ട: കരുവന്നൂർ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന...

പ്രധാനമന്ത്രിയുടെ വേദിക്കരികിൽ തോക്കുമായി രണ്ട് പേർ പിടിയിലായ സംഭവത്തിൽ സുരക്ഷ വീഴ്ച്ചയുണ്ടായിട്ടില്ലെന്ന് പോലീസ്

0
മുംബൈ: മുംബൈയിൽ പ്രധാനമന്ത്രിയുടെ വേദിക്കരികിൽ തോക്കുമായി രണ്ട് പേർ പിടിയിലായ സംഭവത്തിൽ...

ഓണം ഗിഫ്റ്റ് കാർഡുകൾ ദുരുപയോഗം ചെയ്തെന്ന പരാതിയിൽ സപ്ലൈകോ അന്വേഷണം ആരംഭിച്ചു

0
കൊച്ചി: ഓണം ഗിഫ്റ്റ് കാർഡുകൾ ദുരുപയോഗം ചെയ്തോ എന്ന് പരിശോധിക്കാൻ സപ്ലൈകോ....