പ്രധാനമന്ത്രിയുടെ വേദിക്കരികിൽ തോക്കുമായി രണ്ട് പേർ പിടിയിലായ സംഭവത്തിൽ സുരക്ഷ വീഴ്ച്ചയുണ്ടായിട്ടില്ലെന്ന് പോലീസ്

For full experience, Download our mobile application:
Get it on Google Play

മുംബൈ: മുംബൈയിൽ പ്രധാനമന്ത്രിയുടെ വേദിക്കരികിൽ തോക്കുമായി രണ്ട് പേർ പിടിയിലായ സംഭവത്തിൽ സുരക്ഷ വീഴ്ച്ചയുണ്ടായിട്ടില്ലെന്ന് പോലീസ്. പ്രതികൾക്ക് പ്രധാനമന്ത്രിയുടെ പരിപാടിയുമായി ബന്ധമില്ലെന്നും ഒരാളുടെ പ്രതിശ്രുത വധുവിന് പെർഫ്യൂം വാങ്ങാനെത്തിയതാണെന്നും പോലീസ് പറ‌ഞ്ഞു. എന്നാൽ പിടിയിലായ 24 കാരൻ രോഹൻ പരീഖിന് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നെന്ന വ്യാജേന ജോലി വാഗ്ദാനം ലഭിച്ചുവെന്നും തുടർന്ന് ഇയാൾ പി എം ഓഫീസ് ജീവനക്കാരൻ എന്ന വ്യാജ ഐ ഡി കാർഡ് ഉപയോഗിച്ചതായും കണ്ടെത്തി. കരണ്‍ ഗുപ്തയെന്നയാളാണ് പരീഖിന് വ്യാജ ഐ‍ഡി കാർ‍ഡും വിവരങ്ങളും നൽകിയത്. തിങ്കളാഴ്ച്ചയാണ് വൈകീട്ടാണ് കേസിനാസ്പദമായ സംഭവം.

ജിയോ മാളിലെത്തിയ മൂന്നംഗ സംഘം തോക്ക് കൈവശം വയ്ക്കുകയും സുരക്ഷാ ജീവനക്കാരെ വ്യാജ ഐഡി കാർഡ് കാണിക്കുകയുമായിരുന്നു. തുടർന്ന് സുരക്ഷാ ജീവനക്കാരാണ് പോലീസിനെ വിവരമറിയിച്ചത്. പ്രതികളെത്തിയ കാർ സിസിടിവിയിൽ നിന്ന് തിരിച്ചറിഞ്ഞ പോലീസ് രോഹൻ പരീഖിനെ ഖാറിലെ വീട്ടിൽ നിന്നും ഇയാളുടെ ബോഡി ഗാർഡിനെ കല്യാണിൽ നിന്നും പിടികൂടി. ചൊവ്വാഴ്ച്ച വൈകീട്ട് ജിയോ മാളിന് സമീപുളള ബികെസി കോംപ്ലക്സിലായിരുന്നു പ്രധാനമന്ത്രിയുടെ പരിപാടി. കസ്റ്റഡിയിൽ വിട്ട പ്രതികളെ മുംബൈ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുട്ടമശ്ശേരിയിൽ യുവാവിന് നേരെ സംഘം ചേർന്ന് മർദ്ദനം

0
കൊച്ചി: ആലുവ കുട്ടമശ്ശേരിയിൽ യുവാവിന് നേരെ സംഘം ചേർന്ന് മർദ്ദനം....

ബാങ്കിൽ അഴിമതി നടത്തിയവരെ സ്വാധീനിച്ച് മാപ്പുസാക്ഷിയാക്കിയാണ് ഇഡി സിപിഎമ്മിനെ പ്രതിയാക്കുന്നത് ; പിണറായി വിജയൻ

0
പത്തനംതിട്ട: കരുവന്നൂർ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന...

ഓണം ഗിഫ്റ്റ് കാർഡുകൾ ദുരുപയോഗം ചെയ്തെന്ന പരാതിയിൽ സപ്ലൈകോ അന്വേഷണം ആരംഭിച്ചു

0
കൊച്ചി: ഓണം ഗിഫ്റ്റ് കാർഡുകൾ ദുരുപയോഗം ചെയ്തോ എന്ന് പരിശോധിക്കാൻ സപ്ലൈകോ....

ഡൽഹിയിൽ വിദ്യാ‍ർഥികൾ താമസിച്ചിരുന്ന കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ഒരാൾ കൂടി പോലീസിന്റെ പിടിയിലായി

0
ഡൽഹി: ഡൽഹിയിൽ വിദ്യാ‍ർഥികൾ താമസിച്ചിരുന്ന കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ഒരാൾ കൂടി...