റാന്നി : ജോയിന്റ് കൗൺസിൽ ‘നന്മ’ സാംസ്ക്കാരിക വേദിയുടെ നേതൃത്വത്തിൽ എന്റെ ഭൂമി എന്റെ ജീവൻ എന്ന ആശയം ഉയർത്തി കൊണ്ട് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണ സംഗമ സദസ്സ് നടത്തി. പന്തളം കടയ്ക്കാട് കൃഷി എഞ്ചിനീയറിംഗ് ഓഫീസില്‍ നടന്നപരിസ്ഥിതി സംരക്ഷണ സദസ്സ് പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനിൽ ഉത്ഘാടനം ചെയ്തു. നന്മ പ്രസിഡന്റ് വി.പ്രസാദ് അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകൻ അജിത് ആർ. പിള്ള പരിസ്ഥിതി പ്രഭാഷണം നടത്തി. സ്മൃതി നാമ്പുകൾ എം.എൻ സ്മരണ വൃക്ഷ തൈ നടൽ ജോയിന്റ് കൗൺസിൽ സെക്രട്ടറിയേറ്റ് അംഗം എൻ.കൃഷ്ണകമാർ നിര്‍വ്വഹിച്ചു. എൻ.വി സന്തോഷ്, ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ജി.അഖിൽ , ജില്ലാ പ്രസിഡന്റ് ആർ.മനോജ് കുമാർ, ജില്ലാ ട്രഷറർ പി.എസ് മനോജ് കുമാർ,എസ്.അരുണ്‍ എന്നിവർ പ്രസംഗിച്ചു.
എന്റെ ഭൂമി എന്റെ ജീവൻ ; പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണ സംഗമ സദസ്സ് നടത്തി
RECENT NEWS
Advertisment