ജിയോസിൻക്രണസ് ഭ്രമണപഥത്തിൽ എത്തി ഇഒഎസ് -05 ; നിർണായകഘട്ടം പിന്നിട്ടു

For full experience, Download our mobile application:
Get it on Google Play

വിക്ഷേപണ ദൗത്യത്തിന്റെ നിർണായക ഘട്ടം പിന്നിട്ട് ഇന്ത്യയുടെ ഇന്ത്യയുടെ ഏറ്റവും പുതിയ ഭൗമനിരീക്ഷണ ഉപഗ്രഹം ഇഒഎസ്-05. തുടർച്ചയായ രണ്ട് തിരിച്ചടികൾക്ക് ശേഷം ഐഎസ്ആർഓയുടെ ആത്മവിശ്വാസം വീണ്ടെടുക്കുന്നതിൽ സുപ്രധാനപങ്ക് വഹിച്ച വിക്ഷേപണമാണ് ഇതോടെ സമ്പൂർണ വിജയത്തിലേക്ക് അടുക്കുന്നത്. തിങ്കളാഴ്ച രാത്രിയോടെയാണ് ഇഒഎസ്-05 അതിന്റെ നിശ്ചിത ജിയോസിൻക്രണസ് ഭ്രമണപഥത്തിൽ എത്തിയതെന്ന് ഐഎസ്ആർഓ വ്യക്തമാക്കുന്നു. മൂന്നാമത്തെയും അവസാനത്തെയും ഓർബിറ്റ്-റൈസിങ് പ്രക്രിയ (ഭ്രമണപഥം ഉയർത്തൽ) ഐഎസ്ആർഒ വിജയകരമായി പൂർത്തിയാക്കിയതോടെയാണിത്.

സെപ്റ്റംബർ 7-ന് രാത്രി 8:57 മുതൽ ലിക്വിഡ് അപ്പോജി മോട്ടോർ (LAM) 1,247 സെക്കൻഡ് പ്രവർത്തിച്ചാണ് ഉപഗ്രഹം ഏകദേശം 35,000 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലേക്ക് എത്തിച്ചത്. ഉപഗ്രഹം പ്രവർത്തനക്ഷമമാ അവസ്ഥയിലാണെന്നും ഭ്രമണപഥത്തിൽ സുരക്ഷിതമാണെന്നും ഐഎസ്ആർഒ സ്ഥിരീകരിച്ചു. ഉപഗ്രഹം ഇപ്പോൾ ദൗത്യത്തിനായി നിശ്ചയിച്ചിരുന്ന കൃത്യമായ ഉയരത്തിലാണ്. എങ്കിലും ഭൗമനിരീക്ഷണം തുടങ്ങുന്നതിന് മുമ്പ് ഇനിയും ചില ജോലികൾ ബാക്കിയുണ്ട്. ഉപഗ്രഹത്തിന്റെ കമ്യൂണിക്കേഷൻ സിസ്റ്റങ്ങളടക്കം പരിശോധിച്ച് ശാസ്ത്രജ്ഞർ പ്രവർത്തനക്ഷമത വീണ്ടും ഉറപ്പാക്കും. പരിശോധനകൾ അടുത്ത ദിവസങ്ങളിൽ തന്നെ തുടങ്ങും. അവ പൂർത്തിയാകുന്നതോടെ ഉപഗ്രഹം പ്രവർത്തിച്ച് തുടങ്ങും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാനമന്ത്രിക്കെതിരായ അപകീർത്തി പരാമർശം ; കേസ് റദ്ദാക്കണമെന്നുളള രാഹുൽ ഗാന്ധിയുടെ ഹർജി തളളി കോടതി

0
ഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അപകീർത്തി പരാമർശത്തിൽ കേസ് റദ്ദാക്കണമെന്നുളള രാഹുൽ...

വധശ്രമ കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം കണ്ണൂരിൽ പിടിയിൽ

0
കണ്ണൂർ: വധശ്രമ കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം...

മല്ലികാർജുൻ ഖർഗെയെ അപമാനിച്ചെന്ന പരാതി : ശുദ്ധീകരണത്തിൽ നടപടിയാവശ്യപ്പെട്ട് രാഷ്‌ട്രപതിക്ക് ഇന്ന് പരാതി നൽകും

0
ഡൽഹി : കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖ‍ർ​ഗയെ അപമാനിച്ചെന്ന പരാതിയിൽ രാഷ്ട്രപതിയുടെ...

ഉപഭോഗം കൂടി, രാജ്യത്താകെ വൈദ്യുതി പ്രതിസന്ധിയുണ്ട് ; മന്ത്രി സണ്ണി ജോസഫ്

0
തിരുവനന്തപുരം : വൈദ്യുതി പ്രതിസന്ധി പെട്ടെന്നുണ്ടായതല്ലെന്ന് മന്ത്രി സണ്ണി ജോസഫ്. രാജ്യത്താകെ...