ബെംഗളൂരു: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്രോ)യുടെ ഭൗമനിരീക്ഷണ ഉപഗ്രഹം ഇഒഎസ്-01 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയില്‍ നിന്നുമാണ് വിക്ഷേപിച്ചത്. കനത്തമഴയെ തുടര്‍ന്ന് കൗണ്ട്ഡൗണ്‍ അഞ്ച് മിനിട്ട് സമയത്തേക്ക് നിര്‍ത്തി വെച്ചിരുന്നു. പിന്നീട് കാലാവസ്ഥ അനുകൂലമായതിനെ തുടര്‍ന്നാണ് വിക്ഷേപണം നടത്തിയത്.
ഈ വര്‍ഷത്തെ ഇസ്രോയുടെ ആദ്യത്തെ ദൗത്യമാണിത്. ഇഒഎസ്-01നൊപ്പം വിദേശരാജ്യങ്ങളുടെ ഒന്‍പത് ഉപഗ്രഹങ്ങളും പിഎസ്എല്‍വി-സി49 റോക്കറ്റ് ഭ്രമണപഥത്തില്‍ എത്തിക്കും. പിസ്എല്വിയുടെ 51-ാം ദൗത്യമാണ് ഇത്. കൃഷി, വനവത്കരണം, ദുരന്തനിവാരണം എന്നീ മേഖലകള്‍ക്ക് ഇഒഎസ്-01 പ്രയോജനപ്പെടുമെന്നും ഇസ്രോ അറിയിച്ചു.