ജോസഫ് ഗ്രൂപ്പിലെ കൗണ്‍സിലറും മണ്ഡലം പ്രസിഡന്റും ജോസ് ഗ്രൂപ്പിലേയ്ക്കു പോയി

For full experience, Download our mobile application:
Get it on Google Play

ചങ്ങനാശേരി: കേരളാ കോണ്‍ഗ്രസ് എമ്മിലെ പിളര്‍പ്പിനെത്തുടര്‍ന്ന് പിജെ ജോസഫ് പക്ഷത്ത് നിലയുറപ്പിച്ചിരുന്ന ചങ്ങനാശേരി നഗര സഭയിലെ കൗണ്‍സിലറും മണ്ഢലം സെക്രട്ടറിയും അനുയായികളും ജോസ് കെ മാണി നേതൃത്വം നല്‍കുന്ന കേരളാ കോണ്‍ഗ്രസ് എമ്മില്‍ ചേര്‍ന്നു.

നഗരസഭാ കൗണ്‍സിലറായ ഡാനി തോമസും ജോസഫ് ഗ്രൂപ്പ് മണ്ഡലം സെക്രട്ടറി ഷാജി കുരിശില്‍ പറമ്പിലുമാണ് ജോസ് പക്ഷത്തേക്ക് എത്തിയത്. കോട്ടയത്തേ പാര്‍ട്ടി ഓഫീസില്‍ വെച്ച്‌ ജോസ് കെമാണി ഇവരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, സ്റ്റീഫന്‍ ജോര്‍ജ്, ജോബ് മൈക്കിള്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

ചങ്ങനാശ്ശേരിയിലെ ജോസഫ് ഗ്രൂപ്പുകാര്‍ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയെ കോണ്‍ഗ്രസിന്റെ കീഴില്‍ അടിയറവ് വെച്ചു എന്നാണ് ഇവരുടെ ആരോപണം. ചങ്ങനാശ്ശേരിയില്‍ ജോസഫ് വിഭാഗം കേരളാ കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നത് ചില കോണ്‍ഗ്രസ് നേതാക്കളാണ് എന്ന് ഇവര്‍ ആരോപിക്കുന്നു.

സിഎഫ് തോമസ് സാറിനാണ് ഞങ്ങള്‍ പിന്തുണ നല്‍കിയിരുന്നത്. സാറ് മരിച്ചതോടുകൂടി പാര്‍ട്ടി അനാഥമായി. ജോസഫ് ഗ്രൂപ്പ് പ്രാദേശിക നേതൃത്വം കോണ്‍ഗ്രസിന്റെ അടിമ ആയി മാറി എന്നും ആരോപണം ഉന്നയിക്കുന്നു. യഥാര്‍ത്ഥ കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി നയിക്കുന്നതാണ് എന്ന് വ്യക്തമായി എന്നും ആത്മാഭിമാനത്തോടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന കേരളാ കോണ്‍ഗ്രസുകാര്‍ ജോസ് കെ മാണി നേതൃത്വം നല്‍കുന്ന കേരളാ കോണ്‍ഗ്രസില്‍ തിരിച്ചെത്തുമെന്നും ഇവര്‍ പറയുന്നു.

ചങ്ങനാശ്ശേരി നിയമസഭാ സീറ്റ് യുഡിഎഫില്‍ സാജന്‍ ഫ്രാന്‍സിസിന് നല്‍കാമെന്ന് പറഞ്ഞാണ് പിജെ ജോസഫ് കൂടെ കൂട്ടിയതെന്നും എന്നാല്‍ സാജന്‍ വഞ്ചിക്കപ്പെടുമെന്നും ചങ്ങനാശ്ശേരി സീറ്റ് കോണ്‍ഗ്രസിന് നല്‍കാന്‍ രഹസ്യ ധാരണയായി എന്നും പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...