ബജ്‌രങ് ദള്‍ നേതാവ് വെടിയേറ്റു മരിച്ചു ; ജെഡിയു മന്ത്രിക്കെതിരെ കൊലക്കേസ്

For full experience, Download our mobile application:
Get it on Google Play

പട്ന: ബിഹാറില്‍ അവസാനഘട്ട വോട്ടെടുപ്പ് നടക്കവേ, ഭരണകക്ഷിയായ ജെഡിയുവിനു തിരിച്ചടിയായി മന്ത്രിക്കെതിരെ കൊലക്കുറ്റത്തിനു കേസ്. ബജ്‌രങ് ദള്‍ നേതാവ് ജയ് ബഹാദുര്‍ സിങ്ങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു മന്ത്രി രാംസേവക് സിങ്ങിന് എതിരെയാണു കേസെടുത്തത്.

ബഹാദുര്‍ സിങ്ങിന്റെ പേരക്കുട്ടി ധീരേന്ദ്ര സിങ്ങിന്റെ പരാതിപ്രകാരമാണു മന്ത്രിക്കെതിരെ ഐപിസി 120 ബി (ഗൂഢാലോചന), 302 (കൊലപാതകം) എന്നീ വകുപ്പുകള്‍ ചുമത്തിയത്. ഭരണകക്ഷിക്കു വോട്ട് ചെയ്യണമെന്ന പ്രചാരണത്തെ എതിര്‍ത്തതിനു ജയ് ബഹാദുര്‍ സിങ്ങിനെ വകരുത്താന്‍ മന്ത്രി ഗൂഢാലോചന നടത്തിയെന്നാണ് ആരോപണമെന്നു മിര്‍ഗഞ്ജ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ശശി രഞ്ജന്‍ പറഞ്ഞു. മോട്ടര്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ ബഹാദുര്‍ സിങ്ങിനെ വെടിവെയ്ക്കുകയായിരുന്നു.

സംഭവമറിഞ്ഞ് ആശുപത്രിയില്‍ ഓടിയെത്തിയ ബന്ധുക്കളും അനുയായികളും പോലീസ് ജീപ്പ് നശിപ്പിച്ചു. ആറു മണിക്കൂറിലേറെ ഗതാഗതം സ്തംഭിപ്പിച്ചു. ജയ് ബഹാദുര്‍ സിങ്ങിനെ അറിയാമെന്നും എന്നാല്‍ കൊലപാതകത്തില്‍ പങ്കില്ലെന്നും രാംസേവക് സിങ് പറഞ്ഞു. പ്രതിപക്ഷത്തെ ആര്‍ജെഡി മനഃപൂര്‍വം തന്റെ പേര് ഈ സംഭവത്തിലേക്കു വലിച്ചിഴയ്ക്കുകയാണെന്നും മന്ത്രി പ്രതികരിച്ചു. മന്ത്രിയെക്കൂടാതെ മറ്റ് അഞ്ചു പേര്‍ക്കെതിരെയും ആരോപണമുണ്ടെന്നും ഭൂമിത്തര്‍ക്കം ഉള്‍പ്പെടെ എല്ലാ വിഷയങ്ങളും പരിശോധിക്കുമെന്നും ഗോപാല്‍ഗഞ്ജ് പോലീസ് സൂപ്രണ്ട് മനോജ് തിവാരി പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...