അരിക്കൊമ്പൻ വിഷയത്തില്‍ ഹൈക്കോടതി ഇടപെട്ടതോടെ ആകെ കുഴഞ്ഞുമറിഞ്ഞു ; ഇ.പി ജയരാജൻ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതിക്കെതിരെ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. കോടതി ഇടപ്പെട്ടതോടെ ആകെ കുഴഞ്ഞുമറിഞ്ഞു. വനം വകുപ്പിന്റെ ഇടപെടലിൽ പോരായ്മ ഉണ്ടെങ്കിൽ മാത്രമേ കോടതി ഇടപെടേണ്ടതുള്ളുവെന്നും ഇ.പി.ജയരാജൻ പറഞ്ഞു. കോടതി ഇടപെടലിൽ ജനങ്ങളിൽ നിന്ന് വിമർശനം ഉയരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, ഇടുക്കിയിൽ വീണ്ടും അരിക്കൊമ്പന്റെ ആക്രമണമുണ്ടായി. സൂര്യനെല്ലി ആദിവാസി കോളനിയിലെ ലീലയുടെ വീട് കാട്ടാന തകർത്തു. വീട്ടിലുണ്ടായിരുന്നവർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

ഇത് രണ്ടാം തവണയാണ് അരിക്കൊമ്പൻ ലീലയുടെ വീട് തകർക്കുന്നത്. പുലർച്ചയോടെയെത്തിയ കാട്ടാന വീടിന്റെ അടുക്കളയും മുൻവശവും തകർത്തു. ആനയെ കണ്ട് വീട്ടിലുണ്ടായിരുന്ന ലീലയും മകളും കുഞ്ഞും ഓടി രക്ഷപ്പെട്ടു. കഴിഞ്ഞ ഏതാനും നാളായി ചിന്നക്കനാൽ സിമന്റ് പാലം മേഖലയിൽ തമ്പടിച്ചിരിക്കുകയാണ്.അരിക്കൊമ്പൻ. അക്രമം തുടരുന്നതിന്റെ പശ്ചാത്തലത്തിൽ ആനയെ പിടികൂടാനുള്ള നടപടികൾ വേഗത്തിലാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ജി.പി.എസ് കോളർ എത്തിയാൽ കോടതി നിർദേശപ്രകാരം അരിക്കൊമ്പനെ മയക്ക് വെടിവെച്ച് പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റാനാണ് വനം വകുപ്പിന്റെ തീരുമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട മരണം ; കൊപ്രക്കളത്ത് മേല്‍പ്പാലം വേണമെന്ന ആവശ്യം...

0
തൃശൂര്‍: ദേശീയപാത തളിക്കുളം കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട...

മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെ സൈനിക ആക്രമണം ; 14 പേർ കൊല്ലപ്പെട്ടു

0
നെയ്പിഡോ: മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു....

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...