തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവ്രത്തകരെ മര്‍ദ്ദിച്ചെന്ന കേസില്‍ ഇപി ജയരാജനെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറിന്റെ വിശദാംശങ്ങള്‍ പുറത്ത്. ഇ.പി ജയരാജന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നവീന്റെ മുഖത്ത് ഇടിച്ചു. പ്രതിഷേധിച്ച ഫര്‍സീന്‍ മജീദിന്റെ കഴുത്ത് ജയരാജന്‍ ഞെരിച്ചുവെന്നും മുഖ്യമന്ത്രിക്കു മുന്നില്‍ വച്ച് പ്രതിഷേധക്കാറായോ എന്ന് ആക്രോശിച്ചായിരുന്നു ആക്രമണമെന്നും എഫ് ഐ ആറില്‍ പരമാര്‍ശിക്കുന്നു.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഇ.പി ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്സണല് സ്റ്റാഫ് അംഗങ്ങള്‍ക്കെതിരെ തിരുവനന്തപുരം വലിയതുറ പോലീസാണ് കേസെടുത്തത്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍, മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാര്‍, പിഎ സുനീഷ് എന്നിവര്‍ക്കെതിരെയാണ് കേസ്. വധശ്രമം, മനഃപൂര്‍വ്വമല്ലാത്ത നരഹത്യാ ശ്രമം, ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
വിമാനത്തിലുണ്ടായ സംഘര്‍ഷത്തില്‍ ഇ.പി ജയരാജനെതിരെ കേസെടുക്കാന്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ട് ഉത്തരവിട്ടിരുന്നു. മുഖ്യമന്ത്രിയുടെ പേഴ്സണല് സ്റ്റാഫ് അംഗങ്ങള്‍ക്കെതിരെയും കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചു. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയിലാണ് കേസെടുക്കാന്‍ തിരുവനന്തപുരം ജെഎഫ്‌എംസി കോടതി രണ്ട് ജഡ്‍ജി ലെനി തോമസ് ഉത്തരവിട്ടത്.