മട്ടന്നൂര്‍ : ആഴക്കടല്‍ മത്സ്യബന്ധനത്തിന് അമേരിക്കന്‍ കമ്പനിക്ക് കരാര്‍ നല്‍കിയെന്ന ആരോപണത്തിനു പിന്നില്‍ ഗൂഢാലോചനയെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍. അപേക്ഷ മാത്രമാണ് ലഭിച്ചത്. അപേക്ഷയില്‍ പറയുന്ന കാര്യങ്ങളാണ് സര്‍ക്കാരിനെതിരെ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മട്ടന്നൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇ പി. ബ്ലാക്ക്‌മെയില്‍ രാഷ്ട്രീയമാണ് പ്രതിപക്ഷം നടത്തുന്നത്. അതു വിലപ്പോവില്ല. കെഎസ്‌ഐഡിസി ഭക്ഷ്യസംസ്‌കരണത്തിനാണ് ഭൂമി അനുവദിച്ചതെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
ആഴക്കടല്‍ മത്സ്യബന്ധനം : ആരോപണത്തിനു പിന്നില്‍ ഗൂഢാലോചനയെന്ന് ഇ പി ജയരാജന്‍
RECENT NEWS
Advertisment