തൃക്കാക്കര : തൃക്കാക്കരയിൽ കെ.വി തോമസ് വരുന്നത്ത് സന്തോഷകരമെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജന്‍. അദ്ദേഹത്തെ ഒരുക്കലും ചെറുതായി കാണാൻ പാടില്ല. അദ്ദേഹം ഇന്ത്യയിലെ തന്നെ ഉന്നതനായ നേതാവാണ്. അദ്ദേഹത്തിന് പോലും കോൺഗ്രസിനെ രക്ഷിക്കാനായില്ലെന്ന് ഇ.പി ജയരാജൻ വ്യകത്മാക്കി. അദ്ദേഹത്തിന്റെ രാഷ്ട്രീയം നിശ്ചയിക്കാൻ അദ്ദേഹത്തിന് തന്നെ കഴിവും പ്രാപ്‌തിയുമുണ്ട്. വാഗ്‌ദാനം കൊടുത്ത് സ്വീകരിക്കേണ്ട ആളല്ല കെ.വി തോമസ് . ഇനിയും ആരെങ്കിലും ഉണ്ടെങ്കിലും അവരെയും ഞങ്ങൾ പാർട്ടിയിലേക്ക് സ്വീകരിക്കും. ഞങ്ങൾ കോൺഗ്രസ് നയങ്ങളെ ഇപ്പോഴും എതിർക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പരാജയ ഭീതിയുള്ളവര്‍ ഏത് വൃത്തികെട്ട വേഷവും കെട്ടുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ വ്യക്തമാക്കി. അതിന്റെ ഭാഗമായാണ് യുഡിഎഫ് അപര സ്ഥാനാര്‍ത്ഥിയെ തേടി നടക്കുന്നത്. വര്‍ഗ്ഗീയ ശക്തികളുമായി കൂട്ടുകൂടാന്‍ മടിയില്ലാത്തവരാണ് യുഡിഎഫെന്നും മതേതരത്വം ആഗ്രഹിക്കുന്നവര്‍ ഇടതുപക്ഷത്തോടൊപ്പമാണെന്നും ഇ.പി ജയരാജന്‍ കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞു. കൂടാതെ കെ.വി തോമസിന്റെ തീരുമാനം ആവേശം പകരുന്നതെന്ന് തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി ഡോ.ജോ ജോസഫ്. വികസനത്തിനൊപ്പം എല്ലാവരും ഒരുമിച്ച് നിൽക്കുന്നതിന്റെ ഭാഗമാണ് മാഷിന്റെ നിലപാട് പ്രഖ്യാപനമെന്ന് ജോ ജോസഫ് പറഞ്ഞു. ഇടതുപക്ഷം ശരിയുടെപക്ഷമെന്ന് കൂടുതൽ തെളിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.