മണ്ണാര്‍ക്കാട് ഇരട്ടകൊലക്കേസ് ; പ്രതികള്‍ കുറ്റക്കാരെന്ന് കോടതി – ശിക്ഷ മറ്റന്നാള്‍ വിധിക്കും

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : മണ്ണാർക്കാട് കാഞ്ഞിരപ്പുഴയിൽ രണ്ട് എപി സുന്നി പ്രവർത്തകരെ കൊന്ന കേസിൽ പ്രതികൾ കുറ്റക്കാർ. പാലക്കാട്‌ ഫാസ്റ്റ്ട്രാക്ക് കോടതിയാണ് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. മറ്റന്നാളാണ് ശിക്ഷ വിധിക്കുക. 2013 നവംബർ 20 നാണ് മാരകായുധങ്ങളുമായി എത്തിയ സംഘം സഹോദരങ്ങളെ വെട്ടിക്കൊന്നത്. കല്ലാംകുഴി പള്ളത്ത് വീട്ടിൽ കുഞ്ഞു ഹംസ, നൂറുദ്ധീൻ എന്നിവെരാണ് കൊല്ലപ്പെട്ടത്. 25 പേരാണ് പ്രതികൾ. ഇവർ ലീഗ് പ്രവർത്തകരോ, പാർട്ടിയുമായി അടുപ്പം ഉള്ളവരോ ആണ്. കേസിൽ ആകെ 90 സാക്ഷികളെ വിസ്തരിച്ചു. കാഞ്ഞിരപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരുന്ന ചോലാട്ടിൽ സിദീഖ് ആണ് ഒന്നാം പ്രതി. പള്ളിയിൽ പിരിവ് നടത്തിയതുമായി ബന്ധപ്പെട്ട തർക്കം ആണ് കൊലയിൽ കലാശിച്ചത്. ആക്രമണത്തിൽ മറ്റൊരു സഹോദരൻ കുഞ്ഞുമുഹമ്മദിനു പരിക്കേറ്റിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.എസ്.കെ.ടി.യു വിന്റെ നേതൃത്വത്തിൽ ചിറ്റാര്‍ വില്ലേജ് ഓഫീസ് ഉപരോധിച്ചു

0
ചിറ്റാർ : ക്ഷേമ പെൻഷൻ ഔദാര്യമല്ല അവകാശമാണ് എന്ന മുദ്രാവാക്യമുയർത്തി കെ.എസ്.കെ.ടി.യു...

ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക് ജീവനക്കാരൻ ജീവനൊടുക്കി

0
ലഖ്നൗ: ബാങ്ക് ജീവനക്കാരിയായ ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക്...

ആരോഗ്യത്തോടെ ഓണം : പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കും

0
പത്തനംതിട്ട : ഓണക്കാലത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിനും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും...

കോട്ടയത്ത് ഭർതൃവീട്ടിലെ യുവതിയുടെ മരണം; ദുരൂഹത ആരോപിച്ച് കുടുംബം

0
കോട്ടയം: കോട്ടയത്ത് ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ചതിൽ ദുരൂഹത ആരോപിച്ച് കുടുംബം. പെരുമ്പാവൂർ...