തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ വര്‍ഗീയ അവിശുദ്ധ സഖ്യത്തെ തള്ളിക്കളഞ്ഞുവെന്ന് മന്ത്രി ഇ.പി ജയരാജന്‍. കോണ്‍ഗ്രസ് ബി.ജെ.പിയുമായും ജമാഅത്തെ ഇസ്ലാമിയുമായും സഖ്യമുണ്ടാക്കി. എന്നാല്‍, ഈ അവിശുദ്ധ സഖ്യത്തെ ജനങ്ങള്‍ തള്ളിക്കളഞ്ഞുവെന്ന് ഇ.പി ജയരാജന്‍ പറഞ്ഞു.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വിജയിക്കുമെന്നതിന്റ വ്യക്തമായ സൂചനയാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം. സര്‍ക്കാറിനെതിരായ വ്യാജ പ്രചാരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞുവെന്ന് വ്യക്തമായതായും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.