തിരുവനന്തപുരം : വോട്ടെണ്ണല്‍ ഒന്നര മണിക്കൂര്‍ പിന്നിട്ടതോടെ ഗ്രാമപഞ്ചായത്തുകളില്‍ ഇരു മുന്നണികളും ഇഞ്ചോടിഞ്ച് മുന്നേറ്റം തുടരുന്നു. ആകെയുള്ള 941 പഞ്ചായത്തുകളില്‍ 372 പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് മുന്നേറുന്നു. 327 പഞ്ചായത്തുകളില്‍ യുഡിഎഫും 27 ഇടത്ത് എന്‍ഡിഎയും മുന്നേറുന്നു. മറ്റുള്ളവര്‍ 56 ഇടത്തും മുന്നേറ്റം തുടരുന്നു.
ഗ്രാമപഞ്ചായത്തുകളില്‍ വോട്ടെണ്ണലിന്‍റെ ആദ്യ ഘട്ടത്തില്‍ യുഡിഎഫ് മുന്നേറ്റം ശക്തമായിരുന്നെങ്കിലും പിന്നീട് എല്‍ഡിഎഫ് മുന്നേറുകയായിരുന്നു. മിക്കയിടത്തും ലീഡ് നില നിരന്തരം മാറിമറിയുന്ന സ്ഥിതിയാണുള്ളത്.