‘രാഹുലുമായി വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു’ ; പരാതിയുമായി ഈരാറ്റുപേട്ട സ്വദേശിനി

For full experience, Download our mobile application:
Get it on Google Play

കോട്ടയം: നവവധുവിനെ മര്‍ദ്ദിച്ച കേസിലെ പ്രതി കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി രാഹുല്‍ പി ഗോപാലിനെതിരെ പരാതിയുമായി ഈരാറ്റുപേട്ട സ്വദേശിനിയായ യുവതി. പ്രതി രാഹുലുമായി ഒക്ടോബറില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതു നിലനില്‍ക്കെയാണ് രാഹുല്‍ മറ്റൊരു വിവാഹം കഴിച്ചതെന്നും ഈരാറ്റുപേട്ട പനക്കപ്പാലം സ്വദേശിനി പറയുന്നു. രാഹുലിനെതിരെ ദന്ത ഡോക്ടറായ യുവതി ഈരാറ്റുപേട്ട പോലീസിലാണ് പരാതി നല്‍കിയത്. സമൂഹമാധ്യമത്തിലൂടെയാണ് വടക്കന്‍ പറവൂരിലെ പെണ്‍കുട്ടിയെ രാഹുല്‍ വിവാഹം കഴിച്ചകാര്യം അറിഞ്ഞതെന്നും യുവതി പറയുന്നു. യുവതിയുടെ പരാതിയില്‍ വിവാഹത്തട്ടിപ്പിന് പൊലീസ് രാഹുലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തേക്കുമെന്നാണ് വിവരം.

പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ ഫറോക്ക് എസിപിയുടെ നേതൃത്വത്തില്‍ പുതിയ സംഘത്തെ അന്വേഷണ ചുമതല ഏല്‍പ്പിച്ചിട്ടുണ്ട്. എസിപി സാജു കെ എബ്രഹാമിന്റെ നേതൃത്വത്തില്‍ ഏഴ് പേരാണ് പുതിയ അന്വേഷണ സംഘത്തിലുള്ളത്. ഇവര്‍ ഇന്നുതന്നെ കൊച്ചിയിലെത്തി ചികിത്സയിലുള്ള വടക്കന്‍ പറവൂര്‍ സ്വദേശിനിയായ യുവതിയുടെ മൊഴി രേഖപ്പെടുത്തും.
കേസിലെ പ്രതി രാഹുല്‍ ഒളിവില്‍ പോയ സാഹചര്യത്തില്‍ ഇയാളെ കണ്ടെത്താനായി ലുക്കൗട്ട് നോട്ടീസ് ഇറക്കും. രാഹുലിന്റെ രണ്ട് മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ജര്‍മ്മനിയില്‍ എയറോനോട്ടിക്കല്‍ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു ഇയാള്‍. അതുകൊണ്ടു തന്നെ ഇയാള്‍ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് തടയാനാണ് പോലീസിന്റെ നീക്കം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...