തിരുവനന്തപുരം : കേരള ലിറ്ററേച്ചർ ഫെസ്ററിവൽ വേദിയില്‍ എംടി നടത്തിയ വിമർശനം കേന്ദ്രത്തിനെതിരെയെന്നാവർത്തിച്ച് ഇടതു മുന്നണി കൺവീനർ ഇപി ജയരാജൻ രംഗത്ത്. മുഖ്യമന്ത്രിയെ വേദിയിലിരുത്തി എംടി വിമർശിക്കാനിടയില്ല.വളരെ പ്രായമുള്ള വലിയ സാഹിത്യകാരനെ വിവാദത്തിലേക്ക് വലിച്ചിഴക്കരുത്.പ്രസംഗം കേട്ടപ്പോൾ പ്രശ്നം ഒന്നും തോന്നിയില്ല. വാക്കുകൾ വ്യാഖ്യാനിച്ചത് ഇടതുപക്ഷ വിരുദ്ധരെന്നും ഇപി പറഞ്ഞു. വ്യക്തി ആരാധനയെ സിപിഎം എതിർക്കുന്നു, പക്ഷെ വ്യക്തികളുടെ മികവ് പറയുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജനപിന്തുണ ഉള്ള നേതാവാണ് പിണറായി വിജയനെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.നവകേരള സദസ് അതിന്‍റെ തെളിവാണ്. എം ടി ഉദ്ദേശിച്ചതിനെ വളച്ചൊടിച്ചു. നേതൃപൂജയിൽ ഇഎംഎസിനെ കണ്ടില്ല എന്നാണ് എംടി പറഞ്ഞത്. ഇക്കാര്യത്തിൽ ഇഎംഎസും പിണറായി വിജയനും അങ്ങനെ അല്ല എന്നും മന്ത്രി പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























