31.5 C
Pathanāmthitta
Saturday, April 1, 2023 10:15 am
adver-posting
WhatsAppImage2022-04-02at72119PM
previous arrowprevious arrow
next arrownext arrow

ജെന്‍ഡ്രല്‍ ന്യൂട്രാലിറ്റി സിപിഎമ്മിന്‍റെ പൊള്ളത്തരം പെണ്‍കുട്ടികളുടെ വേഷത്തെ അപമാനിച്ച് ഇ.പി ജയരാജന്‍

തിരുവനന്തപുരം : പിണറായി വിജയന്‍റെ കുടുംബം ഈ നാടിന്‍റെ ഐശ്വര്യമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ പറഞ്ഞത് ട്രോളായിരുന്നുവെന്ന വിലയിരുത്തല്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ട്. മുഖ്യമന്ത്രിയുടെ കുടുംബത്തെ വേട്ടയാടാനുള്ള ശ്രമമാണ് നടക്കുന്നത്. കറുത്ത തുണിയില്‍ കല്ലും കെട്ടി മുഖ്യമന്ത്രിക്ക് നേരെ അക്രമണത്തിന് തുനിഞ്ഞാല്‍ ജനം നോക്കി നില്‍ക്കില്ലെന്നും ജയരാജന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ പ്രതിപക്ഷത്തേയും വെല്ലുവിളിക്കുകയാണ് ഇപി. ഇതോടെ സര്‍ക്കാരിന് കടുത്ത പ്രതിസന്ധിയുണ്ടാകാന്‍ സാധ്യതയുണ്ട്. ഇത്തരം വെല്ലുവിളികള്‍ പ്രതിപക്ഷത്തേയും പ്രകോപിപ്പിക്കും. അതുകൊണ്ട് മുഖ്യമന്ത്രി പിണറായിയുടെ യാത്രകള്‍ പ്രതിസന്ധിയിലുമാകും.

rajan-tex--up
bis-new-up
Parappattu
WhatsAppImage2022-07-31at72836PM
previous arrow
next arrow

മുഖ്യമന്ത്രിക്കെതിരായ യൂത്ത് കോണ്‍ഗ്രസുകാരുടെ കരിങ്കൊടി പ്രതിഷേധത്തില്‍ പ്രതിപക്ഷത്തിനു മുന്നറിയിപ്പുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ എത്തിയത് സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കാനാണെന്ന വിലയിരുത്തലുമുണ്ട്

KUTTA-UPLO
bis-new-up
self
rajan-tex--up

. കരിങ്കൊടി പ്രതിഷേധം തുടര്‍ന്നാല്‍ പ്രതിപക്ഷ നേതാവിനും പുറത്തിറങ്ങാന്‍ കഴിയില്ല. പ്രതിഷേധത്തെ പ്രോത്സാഹിപ്പിച്ചാല്‍ വി.ഡി.സതീശന് വീട്ടില്‍ ഇരിക്കേണ്ടിവരുമെന്നും ഇ.പി താക്കീത് നല്‍കി. ”കരിങ്കൊടി സംഘക്കാരെ പ്രോത്സാഹിപ്പിച്ച്‌ അക്രമത്തിനു പോവുകയാണെങ്കില്‍ സ്ഥിതി മോശമാകും. തനിക്ക് സഞ്ചരിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകുമെന്ന് പ്രതിപക്ഷനേതാവും ആലോചിക്കുന്നത് നല്ലതാണ്” ഇ.പി.ജയരാജന്‍ പറഞ്ഞു.

bis-new-up
Pulimoottil-april-up
dif
rajan-tex--up
WhatsAppImage2022-07-31at72836PM
previous arrow
next arrow

മുഖ്യമന്ത്രിക്കു നേരെയുള്ള കരിങ്കൊടി പ്രതിഷേധത്തെ വിമര്‍ശിക്കുന്നതിനിടെ പെണ്‍കുട്ടികളുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ച ജയരാജന്‍ പുതിയ ചര്‍ച്ചയ്ക്കും തുടക്കമിടുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന് മുന്നറിയിപ്പ് നല്‍കുന്നതിനിടെയാണ് ജയരാജന്‍ പെണ്‍കുട്ടികള്‍ പുരുഷന്മാരെ പോലെ വസ്ത്രം ധരിക്കുന്നുവെന്നും അവരെ പോലെ മുടി വെട്ടി നടക്കുന്നുവെന്നും പറഞ്ഞത്. നല്ല ഷര്‍ട്ടും പാന്റും ഒക്കെ ഇട്ട് പെണ്‍കുട്ടികളെ ആണ്‍കുട്ടികളാണെന്ന് ധരിപ്പിച്ചാണ് സമരം ചെയ്യുന്നതെന്നാണ് ഇ.പി ജയരാജന്‍റെ ആരോപണം. ജെന്‍ഡ്രല്‍ ന്യൂട്രാലിറ്റിക്ക് വേണ്ടി വാദിക്കുന്ന സിപിഎമ്മിലെ നേതാവാണ് ഇത്തരത്തില്‍ വിമര്‍ശനം ഉയര്‍ത്തുന്നത്.

പെണ്‍കുട്ടികളിങ്ങനെ ആണ്‍കുട്ടികളെ പോലെ മുടിയൊക്കെ വെട്ടി പാന്റും ഷര്‍ട്ടും ഇട്ട് സമരത്തിനിറങ്ങി. ഈ നാടിന്‍റെ അന്തരീക്ഷത്തെ വികൃതമാക്കരുത്. എന്തിനാണ് കരിങ്കൊടിയുമായി നടക്കുന്നത്. ഇത്തരത്തിലുള്ള സമരത്തിന് ഇറങ്ങി നാടിന്‍റെ സമാധാന അന്തരീക്ഷത്തെ ഇല്ലാതാക്കരുത്. സ്ഥിതി മോശമാകും. പ്രതിപക്ഷ നേതാവിനും നാട്ടില്‍ ഇറങ്ങി നടക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടാകും ഇ.പി ജയരാജന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ കുടുംബത്തെ കുറിച്ച്‌ ഇ.പി പ്രശംസിച്ച്‌ സംസാരിച്ചതില്‍ പ്രതിപക്ഷ നേതാവിന്‍റെ പരാമര്‍ശത്തിനും ഇപി മറുപടി നല്‍കി. പ്രതിപക്ഷ നേതാവിന് ഒരു ഐശ്വര്യക്കേടുണ്ട്. അതാണ് അദ്ദേഹം പ്രകടിപ്പിച്ചതെന്നായിരുന്നു ഇപിയുടെ മറുപടി.

പിണറായിയുടെ കുടുംബം നാടിന്‍റെ ഐശ്വര്യമാണെനനും ആ പിണറായിയെ എതിര്‍ത്താല്‍ ജനങ്ങള്‍ നോക്കി നില്‍ക്കില്ലെന്നുമായിരുന്നു സിപിഎം ജാഥാ സ്വീകരണവേദിയില്‍ ഇ പി ജയരാജന്‍ പറഞ്ഞത്. ഇത്തരം ഭരണപക്ഷ ഭീഷണിക്കിടെയിലും മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം യൂത്ത് കോണ്‍ഗ്രസ് തുടരുകയാണ്. തമിഴ്‌നാട്ടിലേക്കുള്ള യാത്രാമധ്യേ നെയ്യാറ്റിന്‍കരയിലും പാറശാലയിലും മുഖ്യമന്ത്രിക്കു നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശിയിരുന്നു.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഋഷി എസ്. കൃഷ്ണന്‍റെ നേതൃത്വത്തിലായിരുന്നു കരിങ്കൊടി പ്രതിഷേധം. മുഖ്യമന്ത്രിയുടെ യാത്രയ്ക്കു മുന്നോടിയായി നെയ്യാറ്റിന്‍കര മണ്ഡലം പ്രസിഡന്റ് ചെങ്കല്‍ റെജി ഉള്‍പ്പെടെ അഞ്ച് ഭാരവാഹികളെ പോലീസ് നേരത്തെ കരുതല്‍ തടങ്കലിലാക്കിയിരുന്നു. പാറശാലയിലും ഉദയന്‍കുളങ്ങരയിലും കറുപ്പ് വസ്ത്രം ധരിച്ചെത്തിയ കോണ്‍ഗ്രസുകാരെയും പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതിനൊപ്പമാണ് ജയരാജന്‍റെ മുന്നറിയിപ്പും ചര്‍ച്ചയാകുന്നത്.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

Parappattu
Alankar
KUTTA-UPLO
Greenland
previous arrow
next arrow
Parappattu
WhatsAppImage2022-07-31at72836PM
WhatsAppImage2022-07-31at73432PM
previous arrow
next arrow
Advertisment
Pulimoottil-april-up
WhatsAppImage2022-07-31at72444PM
previous arrow
next arrow

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow