Saturday, April 12, 2025 3:28 pm

കോവിഡ് വ്യാപനം ; പകര്‍ച്ചവ്യാധി നിയമം സംസ്ഥാന സര്‍ക്കാര്‍ ഭേദഗതി ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പകര്‍ച്ചവ്യാധി നിയമം ഭേദഗതി ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ അസാധാരണ വിജ്ഞാപനം പുറപ്പെടുവിച്ചു. ഒരു വര്‍ഷത്തേക്കാണ് ഭേദഗതിക്ക് പ്രാബല്യമുണ്ടാവുക. ഇതോടെ നിലവിലുള്ള നിയന്ത്രണങ്ങള്‍ നിയമപരമായി.

വിജ്ഞാപനത്തിലെ പ്രധാന നിര്‍ദേശങ്ങള്‍:

1. പൊതു സ്ഥലങ്ങളില്‍, ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍, വാഹനങ്ങളില്‍, ആളുകള്‍ കൂടി ചേരുന്ന സ്ഥലങ്ങളില്‍ മാസ്ക് ധരിക്കുന്നത് നിര്‍ബന്ധം. 6 അടി അകലം പാലിക്കണം.

2. കല്യാണങ്ങള്‍ക്ക് ഒരു സമയത്ത് 50 പേരും മരണാനന്തര ചടങ്ങുകള്‍ക്ക് ഒരു സമയത്ത് 20 പേരും മാത്രം.

3. സമരങ്ങള്‍, കൂടി ചേരലുകള്‍ തുടങ്ങിയവയ്ക്ക് മുന്‍കൂര്‍ അനുമതി വേണം. അനുമതി കിട്ടിയാല്‍ 10 പേര്‍ക്ക് മാത്രം. പങ്കെടുക്കാം.

4. പൊതു സ്ഥലങ്ങളില്‍ തുപ്പാന്‍ പാടില്ല.

5. കേരളത്തിലേയ്ക്ക് ഏതു സ്ഥലത്ത് നിന്നു വരുന്നവരും റവന്യു വകുപ്പിന്റെ ജാഗ്രത പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണം.

നിയമസഭ ചേരാത്ത സാഹചര്യത്തില്‍ ഓര്‍ഡിനന്‍സ് മുഖേനയാണ് സര്‍ക്കാര്‍ ഭേദഗതി അവതരിപ്പിച്ചത്. കേരള പകര്‍ച്ചവ്യാധി രോഗ ഓര്‍ഡിനന്‍സ്, 2020ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകാരം നല്‍കി. നിയമത്തില്‍ 7എ എന്ന വകുപ്പ് അധികമായി കൂട്ടിച്ചേര്‍ക്കുകയും പന്ത്രണ്ടാം വകുപ്പില്‍ ഭേദഗതി വരുത്തുകയും ചെയ്തിട്ടുണ്ട്. ഒരു വര്‍ഷത്തെ സമയപരിധി അവസാനിക്കുന്നതിന് മുന്‍പ് സാഹചര്യങ്ങള്‍ പഴയ രീതിയിലേക്ക് മാറുകയാണെങ്കില്‍ ഭേദഗതി ഒഴിവാക്കും.

റോഡുകള്‍ അടക്കം ഒരു പൊതു സ്ഥലത്തും തുപ്പാന്‍ പാടില്ല. ഇത് ലംഘിക്കുന്നവര്‍ക്കെതിരേയും നിയമ നടപടി സ്വീകരിക്കും. കടകളിലും മറ്റു സ്ഥാപനങ്ങളിലുമുള്ള നിയന്ത്രണങ്ങളും ഭേദഗതിയുടെ പരിധിയിലുള്‍പ്പെടുന്നു. കടകളിലും മറ്റു സ്ഥാപനങ്ങളിലും സാനിറ്റൈസര്‍ ലഭ്യമാക്കണം. വാണിജ്യ സ്ഥാപനങ്ങളില്‍ പരമാവധി 20 പേരെ മാത്രമാണ് പ്രവേശിപ്പിക്കാന്‍ അനുമതി ലഭിക്കുക. അനുമതിയില്ലാതെ സമരങ്ങളും ഘോഷയാത്രകളും മറ്റു കൂടിച്ചേരലുകളും അനുവദിക്കില്ല. അനുമതി കിട്ടിയാല്‍ 10 പേര്‍ക്ക് മാത്രം പങ്കെടുക്കാം. ഇത് ലംഘിക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കും

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കിടത്തിച്ചികിത്സയ്ക്ക് സൗകര്യമില്ലാതെ അടിച്ചിപ്പുഴ ഗവ. ആയുർവേദ ഡിസ്പെൻസറി

0
അടിച്ചിപ്പുഴ : ഗവ. ആയുർവേദ ഡിസ്പെൻസറി ഉണ്ടെങ്കിലും കിടത്തി...

കേരളോത്സവം : 546 പോയിന്റുമായി തൃശ്ശൂർ ജില്ല ജേതാക്കൾ

0
തൃശൂർ : ആരവങ്ങൾ നിറഞ്ഞ കലാകായിക മാമാങ്കത്തിന് അരങ്ങൊഴിയുമ്പോൾ കേരളോത്സവത്തിൽ ജേതാക്കളായി...

കരാറെടുക്കാൻ ആരും തയാറായില്ല ; വെച്ചൂച്ചിറ ജലവിതരണ പദ്ധതിയുടെ പൂർത്തീകരണം നീളും

0
വെച്ചൂച്ചിറ : നിർമാണം കരാറെടുക്കാൻ ആരും തയാറാകാത്തതോടെ ജലവിതരണ പദ്ധതിയുടെ...

വീ​ണ്ടും ക​ള്ള​ക്ക​ട​ൽ മു​ന്ന​റി​യി​പ്പ് : തീ​ര​ങ്ങ​ളി​ൽ ജാ​ഗ്ര​ത

0
തി​രു​വ​ന​ന്ത​പു​രം: ക​ന്യാ​കു​മാ​രി തീ​ര​ത്ത് വീ​ണ്ടും ക​ള്ള​ക്ക​ട​ൽ മു​ന്ന​റി​യി​പ്പ്. ഇ​ന്നു രാ​ത്രി 08.30...