തിരുവനന്തപുരം: വീണ്ടും ബന്ധു നിയമന വിവാദത്തില്‍ പെട്ട് ഇ.പി.ജയരാജന്‍. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ഇ.പി.ജയരാജന്റെ ഭാര്യയുടെ ബന്ധു രാജേന്ദ്ര ബാബുവിന് സര്‍ക്കാര്‍ അഭിഭാഷകനായി നിയമനം.
സിപിഎം അനുകൂല അഭിഭാഷക സംഘടന നിര്‍ദേശിച്ച രണ്ടുപേരെ ഒഴിവാക്കികൊണ്ടാണ് അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡറായി ഇദ്ദേഹത്തെ നിയമിച്ചത്. ലോയേഴ്‌സ് യൂണിയന്‍ കണ്ണൂര്‍ ഘടകം മറ്റുരണ്ടുപേരെയായിരുന്നു നിര്‍ദേശിച്ചത്.
എന്നാല്‍ അവരെ പരിഗണിച്ചില്ല. രാജേന്ദ്രബാബുവിന് ക്രിമിനല്‍ പ്രാക്ടീസ് ഇല്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. രാജേന്ദ്രബാബു നിരവധി സര്‍ക്കാര്‍-നാഷണലൈസ്ഡ് സ്ഥാപനങ്ങളുടെ ലീഗല്‍ അഡൈ്വസറാണ്.
മന്ത്രി ഇ.പി.ജയരാജന്റെ ഭാര്യയുടെ അടുത്ത ബന്ധുവാണ് രാജേന്ദ്ര ബാബു. കണ്ണൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ അഡീഷണല്‍ ഗവണ്‍മെന്റ് ആന്‍ഡ് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പദവിയിലേക്കാണ് നിയമനം.