തൃശൂര്‍ പൂരം നടത്തിപ്പ് ; ഉദ്യോഗസ്ഥ സംഘം ക്ഷേത്ര മൈതാനം സന്ദര്‍ശിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : പൂരം നടത്തിപ്പിനെക്കുറിച്ച് തീരുമാനിക്കാന്‍ ഉദ്യോഗസ്ഥ സംഘം വടക്കുംനാഥ ക്ഷേത്ര മൈതാനം സന്ദര്‍ശിച്ചു. ജനപങ്കാളിത്തത്തിന്റെ കാര്യം എങ്ങനെ വേണമെന്ന് പോലീസും ആരോഗ്യവകുപ്പും സംയുക്തമായി തീരുമാനിക്കും. ഇത്തവണ ഏപ്രില്‍ 23നാണ് തൃശൂര്‍ പൂരം. കോവിഡ് കണക്കിലെടുത്ത് വന്‍ജനക്കൂട്ടത്തെ അനുവദിക്കാന്‍ കഴിയില്ലെന്നാണ് ജില്ലാഭരണകൂടത്തിന്റെ നിലപാട്. നിയന്ത്രണങ്ങളോടെ പൂരം നടത്താനാണ് ആലോചന. എത്ര ആളുകളെ പങ്കെടുപ്പിക്കാം.

എത്ര ആനകളെ അണിനിരത്താം. തൃശൂര്‍ സ്വരാജ് റൗണ്ടിലും വടക്കുംനാഥ ക്ഷേത്ര മൈതാനത്തും ക്രമീകരണങ്ങള്‍ എങ്ങനെ വേണം. ഇതു പരിശോധിക്കാനാണ് സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ആദിത്യയും ഡിഎംഒ: ഡോ.കെ.ജെ.റീനയും അടങ്ങുന്ന സംഘം വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് എത്തിയത്. പൂരത്തിന്റെ ചടങ്ങുകള്‍ നടക്കുന്ന അതേസ്ഥലത്ത് ഉദ്യോഗസ്ഥ സംഘം പോയി. ദേവസ്വം പ്രതിനിധികളോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.

കോവിഡ് രോഗികളുടെ എണ്ണം കൂടുകയാണോ കുറയുകയാണോ എന്നതനുസരിച്ചാകും നിയന്ത്രണങ്ങള്‍. ഓരോ ആഴ്ചയും ഇക്കാര്യങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്. ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും പോലീസും സംയുക്തമായി കാര്യങ്ങള്‍ വിലയിരുത്തിയ ശേഷമാകും തീരുമാനം പ്രഖ്യാപിക്കുക. പൂരം പ്രദര്‍ശനത്തിന്റെ കാര്യത്തില്‍ അടുത്തയാഴ്ച തീരുമാനമെടുക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...