വെളിച്ചെണ്ണയുടെയും കൊപ്രയുടെയും വില സര്‍വകാല റെക്കോര്‍ഡിലേക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് വെളിച്ചെണ്ണയുടെയും കൊപ്രയുടെയും വില സര്‍വകാല റെക്കോര്‍ഡിലേക്ക്. പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വിലയാണ് ഇപ്പോഴുള്ളത്. പച്ചത്തേങ്ങ വ്യാപകമായി തമിഴ്നാട്ടിലേക്ക് കയറ്റിപ്പോകാന്‍ തുടങ്ങിയതാണ് വില വര്‍ധനവിന് കാരണം. കോഴിക്കോട് വലിയങ്ങാടിയിലെ കൊപ്രശാലകളില്‍ 14,000 രൂപയാണ് ഒരു ക്വിന്റല്‍ കൊപ്രയുടെ വില. വെളിച്ചെണ്ണക്ക് 21, 300 രൂപയുമാണ്. 220 രൂപ വരെയാണ് ചില്ലറ വില്‍പന ശാലകളില്‍ ഒരു ലിറ്റര്‍ വെളിച്ചെണ്ണയുടെ വില. ബ്രാന്‍ഡഡ് പായ്ക്കറ്റ് വെളിച്ചെണ്ണയുടെ വിലയും കുതിച്ചുയരുകയാണ്.

പാം ഓയില്‍, സണ്‍ഫ്‌ളവര്‍ ഓയില്‍ എന്നിവയുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. മുന്‍പ് പച്ചത്തേങ്ങ ഉണക്കി കൊപ്രയാക്കിയാണ് കര്‍ഷകര്‍ വലിയങ്ങാടിയടക്കമുള്ള മൊത്തവ്യാപാര കേന്ദ്രങ്ങളില്‍ എത്തിച്ചിരുന്നത്. കുറച്ചുകാലമായി പച്ചത്തേങ്ങ വ്യാപകമായി തമിഴ്‌നാട്ടിലേക്ക് കയറ്റിപ്പോകാന്‍ തുടങ്ങിയതോടെ കൊപ്ര വരവ് കുറഞ്ഞു. ഇതും വില വര്‍ധനവിന് കാരണമായി. വില ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....