കൊച്ചി: എറണാകുളത്ത് അഞ്ചു പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ബ്രിട്ടനില്‍ നിന്നെത്തിയ 17 അംഗ സംഘത്തിലെ അഞ്ചു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മന്ത്രി വി.എസ്.സുനില്‍ കുമാറാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. അഞ്ചു പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സംഘത്തില്‍ ഒരാള്‍ക്ക് നേരത്തെ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ചവരെ ഹോട്ടലില്‍ നിന്ന് കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഘത്തിലെ ബാക്കി 12 പേരുടെ ഫലം നെഗറ്റീവാണെന്നും മന്ത്രി അറിയിച്ചു. സംഘത്തിലെ അംഗങ്ങള്‍ മുഴുവന്‍ ഒരാഴ്ചയായി നിരീക്ഷണത്തിലായിരുന്നു. അഞ്ചു പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ ആകെ എണ്ണം 30 ആയി.