ഇനിയും യാഥാര്‍ഥ്യമാകാതെ ഏറത്ത് ഗവ.ഹോമിയോ ആശുപത്രി നിര്‍മ്മാണം

For full experience, Download our mobile application:
Get it on Google Play

അടൂർ : ഏറത്ത് ഗ്രാമപ്പഞ്ചായത്തിലെ വടക്കടത്തുകാവിൽ നിർമിക്കുന്ന ഗവ.ഹോമിയോ ആശുപത്രിയുടെ കെട്ടിടം ഇനിയും യാഥാർഥ്യമായില്ല. ഒരുവർഷം മുൻപ് കെട്ടിടത്തിന്റെ ഡി.പി.ആർ. തയ്യാറാക്കിയെങ്കിലും ഇതുവരെ കെട്ടിട നിർമാണത്തിനായി ഒരു തുടർനീക്കവും ഉണ്ടായിട്ടില്ല എന്നതാണ് വസ്തുത. സ്ത്രീകൾക്കും കുട്ടികൾക്കുമായി കിടത്തി ചികിത്സക്കായിട്ടുള്ള ആശുപത്രിയായിരുന്നു നിർമിക്കാൻ പദ്ധതി ഇട്ടിരുന്നത്. ഏറത്ത് ഗ്രാമപ്പഞ്ചായത്തിലെ മൂന്നാംവാർഡിലെ വടക്കടത്തുകാവ് പുന്തലപ്പടി ഭാഗത്തുള്ള കെ.ഐ.പി.യിൽനിന്ന്‌ ഏറ്റെടുത്ത 30 സെൻറ് സ്ഥലത്താണ് കെട്ടിടം നിർമിക്കാൻ ഉദ്ദേശിച്ചിരുന്നത്. നാഷണൽ ആയുഷ്‌മിഷന്റെ ഫണ്ടിൽനിന്നും നാലുനില കെട്ടിടം നിർമ്മിക്കാൻ 7.5 കൂടി രൂപയും അനുവദിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഒരുവർഷം മുൻപ് ഡി.പി.ആറും എസ്റ്റിമേറ്റും തയ്യാറായി എന്നും ടെൻഡർ നടപടികൾ പൂർത്തിയാക്കിയാൽ മതി എന്നുമായിരുന്നു ബന്ധപ്പെട്ട അധികൃതർ പറഞ്ഞിരുന്നത്.

എന്നാൽ കഴിഞ്ഞ ജനുവരി മുതൽ ധനകാര്യ വകുപ്പിന്റെ എ.എസ്. ലഭിക്കുന്നതിനായി ഫയൽ കാത്തുകിടക്കുകയായിരുന്നു. ഒരാഴ്ച മുൻപാണ് ഈ നടപടികൾ പൂർത്തിയായത്. നിലവിൽ എസ്റ്റിമേറ്റിലെ ചിലകാര്യങ്ങളുടെ വ്യക്തതയ്ക്കുവേണ്ടി ആയുഷ് മിഷനിലേക്ക് അയച്ചിരിക്കുകയാണെന്നാണ് ബന്ധപ്പെട്ടവരിൽനിന്ന്‌ ലഭിക്കുന്ന വിവരം. പത്ത് കിടക്കകളുള്ള ആശുപത്രിക്കുള്ള അനുമതിയാണ് നിലവിലുള്ളത്. പിന്നീട് 25 കിടക്കകളാക്കാനായിരുന്നു തീരുമാനം. വന്ധ്യതാനിവാരണ പദ്ധതിയായ ജനനി, കുട്ടികൾക്കുള്ള സദ്ഗമയ പദ്ധതി എന്നിവയും ആശുപത്രിയിൽ തുടങ്ങാൻ പദ്ധതിയിട്ടിരുന്നു. ലാബ്, സ്കാനിങ് എന്നീ സൗകര്യങ്ങളും ആശുപത്രി നിലവിൽ വന്നിരുന്നെങ്കിൽ ആളുകൾക്ക് ലഭ്യമാകുമായിരുന്നു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അട്ടത്തോട്, ചാലക്കയം, ളാഹ വനമേഖലകളിലെ ഉന്നതിയിലുള്ളവര്‍ സെന്‍സസ് സെല്‍ഫ് എന്യുമറേഷനില്‍ പങ്കാളികളായി

0
പത്തനംതിട്ട : റാന്നി പെരുനാട് വില്ലേജിലെ അട്ടത്തോട്, ചാലക്കയം, ളാഹ വനമേഖലകളിലെ...

തമിഴ്നാട് സർക്കാരിന്റെ നിലപാട് പെരിയാർ തീരത്ത് ആശങ്കയിൽ കഴിയുന്ന ആളുകളോടുള്ള വെല്ലുവിളിയാണെന്ന് മുല്ലപ്പെരിയാർ സമര...

0
ഇടുക്കി: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് പണിയാൻ അനുവദിക്കില്ലെന്നും ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്നുമുള്ള...

മാസപ്പടി കേസ് : വീണയുടെ ബാങ്ക് ലോക്കർ പരിശോധന പൂർത്തിയാക്കി

0
തിരുവനന്തപുരം : സിഎംആർഎൽ എക്സാലോജിക്ക് മാസപ്പടി കേസിൽ വീണ ടിയുടെ...

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി 18 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു

0
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി 18 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായ പ്രതിക്ക്...