Saturday, July 5, 2025 8:23 am

എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് സ്വതന്ത്രാധികാര നീക്കവുമായി സിനഡ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് സ്വതന്ത്രാധികാരനീക്കവുമായി സിറോ മലബാര്‍ സഭാ സിനഡ്. അതിരൂപതാ ഭരണത്തിന് സ്വതന്ത്ര ആര്‍ച്ച് ബിഷപ്പിനെ നിയമിക്കാനാണ് തീരുമാനം. അതിരൂപതയെ വിഭജിക്കില്ല. സിനഡ് തീരുമാനം വത്തിക്കാന്റെ അനുമതിക്കായി സമര്‍പ്പിച്ചു. തീരുമാനം നടപ്പായാല്‍ സഭാതലവന്റെ സ്ഥാനിക രൂപതയെന്ന പദവി നഷ്ടമായേക്കും. അതിരൂപതയിലെ പ്രശ്നപരിഹാരത്തിന് മാര്‍പ്പാപ്പയുടെ പ്രതിനിധിയെ അയക്കണമെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്. എറണാകുളം അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വിളിച്ചു ചേര്‍ത്ത അടിയന്തിര സിനഡ് സഭാ ചരിത്രത്തിലെ നിര്‍ണായ തീരുമാനമാണ് എടുത്തിരിക്കുന്നത്. അതിരൂപതയുടെ ഭരണ ചുമതല ഇതുവരെ സഭാധ്യക്ഷനായ മേജര്‍ ആര്‍ച്ചുബിഷപ്പിനായിരുന്നു.

ഇതിന് പകരം അതിരൂപതയ്ക്ക് സ്വതന്ത്രാധികാരമുള്ള ആര്‍ച്ചുബിഷപ്പിനെ നിയമിക്കാനാണ് സിനഡ് തീരുമാനം. വത്തിക്കാന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് തീരുമാനം പ്രഖ്യാപിക്കും. അതിരൂപതാവിഭജനത്തിന് നീക്കമില്ലെന്നും ഇതുമായി ബന്ധപ്പെട്ട പ്രചരണങ്ങള്‍ അവാസ്തവമെന്നും സിനഡ് വ്യക്തമാക്കി. പ്രശ്നങ്ങളില്‍ കാര്യക്ഷമമായ ചര്‍ച്ചകളും ഇടപെടലും നടത്തുന്നതിന് മാര്‍പ്പാപ്പയുടെ പ്രതിനിധിയെ എറണാകുളം അങ്കമാലി അതിരൂപതയിലേക്ക് അയക്കണമെന്ന അഭ്യര്‍ഥനയുമുണ്ട്. ഏകീകൃത കുര്‍ബാന നടപ്പാക്കുന്നതില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് സിനഡ് തീരുമാനം. കുര്‍ബാന തര്‍ക്കത്തിന്റെ പേരിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ആറുമാസമായി അടഞ്ഞു കിടക്കുന്ന എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക തുറക്കാനും സിനഡ് തീരുമാനിച്ചു.

മെത്രാന്‍ സമിതിയും ബസിലിക്കാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലായിരുന്നു തീരുമാനം. കുര്‍ബാന ഒഴികെ മറ്റ് കൂദാശകളും പ്രാര്‍ഥനകളും അനുവദിച്ചു. എന്നാല്‍ ഏകീകൃത കുര്‍ബാന മാത്രമേ അനുവദിക്കൂവെന്ന വ്യവസ്ഥ അംഗീകരിക്കില്ലായെന്ന് വിവിധ സഭാ സമിതികള്‍ വ്യക്തമാക്കി. പാരിഷ് കൗണ്‍സില്‍ തീരുമാനപ്രകാരം ഒത്തുതീര്‍പ്പ് ധാരണയില്‍നിന്ന് പിന്‍മാറുന്നതായി ബസിലിക്ക വികാരി ഫാ.ആന്റണി നരികുളം സിനഡിനെ ഔദ്യോഗികമായി അറിയിച്ചു. ഇതോടെ ബസിലിക്ക തുറക്കുന്നത് അനിശ്ചിതത്വത്തിലായി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആരോഗ്യമന്ത്രി വീണ ജോർജിനെ പിന്തുണച്ച്​ പി. കെ ശ്രീമതി

0
കണ്ണൂർ : ആരോഗ്യമന്ത്രി വീണ ജോർജിനെ പിന്തുണച്ച് മുൻ ആരോ​ഗ്യമന്ത്രി പി....

നിപ സ്ഥിരീകരിച്ചതോടെ മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്

0
കോഴിക്കോട്: നിപ സ്ഥിരീകരിച്ചതോടെ മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ജാഗ്രത ശക്തമാക്കി...

ഓൺലൈൻ ട്രേഡിങിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയ കേസിൽ ഇടനിലക്കാരനായി പ്രവർത്തിച്ച അക്കൗണ്ട് ഉടമ...

0
തൃശൂർ : ഓൺലൈൻ ട്രേഡിങിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയ കേസിൽ...

അമേരിക്കയിലെ ടെക്‌സസില്‍ മിന്നല്‍ പ്രളയം

0
വാഷിംഗ്ടണ്‍: അമേരിക്കയിലെ ടെക്‌സസില്‍ മിന്നല്‍ പ്രളയം. 13 പേര്‍ മരിച്ചു. 20...