ഭക്ഷണം ചോദിച്ച് വീട്ടില്‍ കയറി ; വയോധികയുടെ സ്വർണ മാലയുമായി കടന്ന മോഷ്ടാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തൃശൂർ: ഭക്ഷണം ചോദിച്ച് വീട്ടില്‍ കയറി വയോധികയുടെ സ്വർണമാല കവർന്ന പ്രതി പിടിയിൽ. എറണാകുളം വെെപ്പിന്‍കര സ്വദേശി ജാന്‍വാസിനെയാണ് (57) ഒല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 7നായിരുന്നു കേസിന് ആസ്പദമായ സംഭവം. തൃശൂർ നെല്ലിക്കുന്ന് പൈനാടൻ വീട്ടിൽ വെറോനിക്കയുടെ (75) മാലയാണ് പ്രതി കവര്‍ന്നത്. വീട്ടില്‍ ആരുമില്ലാത്ത സമയം നോക്കിയാണ് പ്രതി എത്തിയത്. തുടര്‍ന്ന് വിശക്കുന്നുവെന്നും ഭക്ഷണം വേണമെന്നും ആവശ്യപ്പെട്ടു. മനസ്സലിവ് തോന്നിയ വയോധിക പ്രതിക്ക് ഭക്ഷണം നല്‍കി. ഭക്ഷണം കഴിച്ചു കഴിഞ്ഞതോടെ പ്രതി തന്റെ  തനി സ്വരൂപം പുറത്തെടുത്തു. വെറോനിക്കയുടെ മുഖത്തടിച്ച പ്രതി മൂന്നര പവന്‍ തൂക്കമുള്ള മാല കവര്‍ന്ന് കടന്നുകളയുകയായിരുന്നു.

നിരവധി സിസിടിവികള്‍ കേന്ദ്രീകരിച്ച് പത്ത് ദിവസത്തോളം നീണ്ട അന്വേഷണത്തിനൊടുവില്‍ പെരുമ്പാവൂരില്‍ നിന്നാണ് പ്രതി പിടിയിലായത്. ഒല്ലൂർ എസ്.എച്ച്.ഒ ബെന്നി ജേക്കബ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഉല്ലാസ്, സിവിൽ പോലിസ് ഓഫീസർ അഭീഷ് ആന്റണി, ജില്ലാ ഗുണ്ടാ വിരുദ്ധ സ്ക്വാഡ് അംഘം സുനീപ്, ഷാഡോ പോലീസ് എസ്.ഐമാരായ റാഫി, സുവ്രത കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ പഴനിസാമി, സിവില്‍ പോലീസ് ഓഫീസര്‍മാരായ ലിഗേഷ്, വിപിൻദാസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...