എറണാകുളത്ത് എക്സൈസിന്‍റെ വൻ ലഹരി വേട്ട

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എറണാകുളത്ത് എക്സൈസിന്‍റെ വൻ ലഹരി വേട്ട. കഞ്ചാവും ഹെറോയിനുമായി അസ്സം സ്വദേശികളെ എക്സൈസ് സംഘം പൊക്കി. അസ്സം സ്വദേശികളായ നസുർ താവ് (30 വയസ്സ്), നബി ഹുസൈൻ (23 വയസ്സ് ) എന്നിവരാണ് അറസ്റ്റിലായത്. കൊച്ചിയിൽ ഇവർ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ നടത്തിയ മിന്നൽ പരിശോധനയിൽ 1.252 കിലോ കഞ്ചാവും 8.384 ഗ്രാം ഹെറോയിനും പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടർന്നാണ് എക്സൈസ് സംഘം വീട് വളഞ്ഞത്. പ്രതികളെ രണ്ടുപേരെയും സംഭവ സ്ഥലത്തുവെച്ച് തന്നെ അറസ്റ്റ് ചെയ്തു. അസ്സമിൽ നിന്നും വീര്യം കൂടിയ ഇനം ഹെറോയിനും കഞ്ചാവും കടത്തിക്കൊണ്ടു വന്ന് മലയാളികൾക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കും ഇവർ വില്പന നടത്തിയിരുന്നുവെന്ന് എക്സൈസ് സംഘം പറഞ്ഞു. വാടക വീട്ടിൽ പതിവായി ആളുകളെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

എറണാകുളം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ജിമ്മി ജോസഫിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് എക്സൈസ് വീട് വളഞ്ഞ് പരിശോധന നടത്തുകയായിരുന്നു. മിന്നൽ റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ പ്രമോദ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എംടി ഹാരീസ്, പ്രിവന്‍റീവ് ഓഫീസർ ജിനീഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ എംഎം അരുൺ കുമാർ, ബസന്ത് കുമാർ, സജോ വർഗ്ഗീസ്, വനിത സിവിൽ എക്സൈസ് ഓഫീസർ സരിതാ റാണി എന്നിവർ പങ്കെടുത്തു. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും കേരളത്തിൽ ഇവരെ സഹായിക്കുന്നവരുണ്ടെങ്കിൽ ഉടനെ കണ്ടെത്തുമെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...