എറണാകുളം ജനറല്‍ ആശുപത്രിയില്‍ ജീവനക്കാരെ ആക്രമിച്ചു ; യുവാവ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ ജീവനക്കാരെ ആക്രമിച്ചു. വനിതാ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ ഇയാള്‍ അസഭ്യവര്‍ഷം നടത്തി. ആലപ്പുഴ സ്വദേശി അനില്‍കുമാറാണ് ആശുപത്രിയില്‍ സംഘര്‍ഷമുണ്ടാക്കിയത്. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം. അക്രമാസക്തനായ ഇയാളെ ആശുപത്രിയിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരും പോലീസും ചേര്‍ന്ന് കീഴടക്കുകയായിരുന്നു. അനില്‍കുമാറിനെതിരെ പോലീസ് ആശുപത്രി സംരക്ഷണ നിയമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു.

അനില്‍കുമാര്‍ തലയ്ക്ക് പരിക്കേറ്റ രണ്ട് തമിഴ്‌നാട് സ്വദേശികളുമായാണ് ആശുപത്രിയിലെത്തിയത്. ഇതേക്കുറിച്ച് ചോദിക്കുന്നതിനിടെയാണ് അനില്‍കുമാര്‍ ഡോക്ടര്‍ക്ക് നേരെ അപമര്യാദയായി പെരുമാറുകയും അതിക്രമം നടത്തുകയും ചെയ്തത്. തുടര്‍ന്ന് ഇയാളെ പോലീസ് സ്റ്റേഷനിലെത്തിച്ചു. സ്റ്റേഷനിലെത്തിച്ചപ്പോള്‍ ഇയാള്‍ ഭിത്തിയില്‍ തലയിടിച്ചു പരിക്കേല്‍പ്പിച്ചു. വീണ്ടും ജനറല്‍ ആശുപത്രിയിലെത്തിച്ചപ്പോഴും അസഭ്യം വിളിക്കുകയും അതിക്രമം നടത്തുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി മരിച്ചു

0
പാലക്കാട്: പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി...

മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാറിന് ഉപാധികളോടെ ജാമ്യം

0
തിരുവനന്തപുരം: വനിതാ ശിശു വികസന വകുപ്പ് സ്ത്രീകൾക്കായി സംഘടിപ്പിച്ച പരിപാടിയുടെ പേരിൽ...

കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

0
തിരുവനന്തപുരം: കെഎസ്ആർടിസി ബസ്സിൽ ബൈക്ക് ഇടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു....

300ൽപരം പുതിയ 108 ആംബുലൻസുകൾ നിരത്തിലേക്ക്

0
തിരുവനന്തപുരം: സംസ്‌ഥാനത്തെ പഴയ 108 ആംബുലൻസുകൾ മാറ്റി പുതിയവ നിരത്തിലെത്തും....