എറണാകുളം മാര്‍ക്കറ്റ് ഇന്ന് തുറക്കും ; കര്‍ശന നിബന്ധനകളോടെ പ്രവേശനം

For full experience, Download our mobile application:
Get it on Google Play

എറണാകുളം : 20 ദിവസത്തെ ഇടവേളയ്ക്ക് ശേഷം എറണാകുളം മാര്‍ക്കറ്റ് ഇന്ന് ഭാഗികമായി തുറക്കും. അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം പലചരക്ക് കടകള്‍ 11 മണിയോടെ തുറക്കും. പച്ചക്കറി മാര്‍ക്കറ്റ് നാളെ തുറക്കും. കര്‍ശന നിബന്ധനകളോടെയാണ് മാര്‍ക്കറ്റ് വീണ്ടും തുറക്കുന്നത്.

ഒരു ദിവസം അൻപത് ശതമാനം കടകള്‍ക്കു മാത്രമാണ് തുറക്കാന്‍ അനുമതി. പുലര്‍ച്ചെ മൂന്നു മണി മുതല്‍ ഏഴുമണി വരെയാണ് ലോഡിറക്കാനുള്ള സമയം. ഏഴുമുതല്‍ പതിനൊന്നു വരെ ചില്ലറവില്‍പനക്കാര്‍ക്ക് സാധനങ്ങള്‍ വാങ്ങാം. പതിനൊന്നു മണി മുതലായിരിക്കും പൊതുജനങ്ങള്‍ക്ക് മാര്‍ക്കറ്റിലേക്ക് പ്രവേശനം.

എല്ലാ ദിവസവും മാർക്കറ്റ് അണു വിമുക്തമാക്കണം. മാസ്ക് നിർബന്ധമായും ധരിച്ചിട്ടുണ്ടാകണം. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരും മാർക്കറ്റിലുള്ളവരും തമ്മിൽ ഇടപഴകാൻ പാടില്ല. ഡ്രൈവർമാർ വാഹനങ്ങളിൽ തന്നെ ഇരിക്കണം. ഇവരുടെ പ്രാഥമിക ആവശ്യങ്ങൾക്കായി പ്രത്യേക സംവിധാനം ഒരുക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. മാർക്കറ്റിനുള്ളിൽ സാമൂഹിക അകലവും നിർദേശങ്ങളും ഉറപ്പു വരുത്താനായി ബൈക്കിൽ പോലീസ് പട്രോളിങ് ഉണ്ടാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...