എറണാകുളത്ത് റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് മോഷണം ; പ്രതികൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എറണാകുളത്ത് റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്ന ഇതര സംസ്ഥാനക്കാരെ പിടികൂടി. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനും നോർത്ത് റെയിൽവേ സ്റ്റേഷനും ഇടയിൽ രാത്രിയിൽ ട്രെയിൻ വേഗം കുറച്ച് ഓടുന്ന സമയത്തു ചാടിക്കയറി ഉറങ്ങിക്കിടക്കുന്നവരുടെ മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും എടുക്കുകയാണ് ഇവരുടെ പതിവ്. എറണാകുളം മാർഷലിങ് യാർഡിൽനിന്ന് സൗത്ത് റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്ന ടാറ്റാ നഗർ എക്സ്പ്രസിന്റെ ഏറ്റവും പുറകിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന റെയിൽവേ ഉദ്യോഗസ്ഥന്റെ മൊബൈൽ ഫോൺ ഒരു സംഘം കമ്മട്ടിപ്പാടത്തിന് സമീപത്തുവച്ച് പിടിച്ചു പറിച്ചു.

ഈ കേസിന്റെ അന്വേഷണത്തിനായി റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സ് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. കമ്മട്ടിപ്പാടത്തിന് സമീപത്തുള്ള ഏകദേശം ഇരുന്നൂറിൽപരം സിസിടിവി ദൃശ്യങ്ങൾ സംഘം പരിശോധിക്കുകയും സമീപവാസികളെ ചോദ്യം ചെയ്യുകയും ചെയ്തപ്പോൾ ബംഗാൾ സ്വദേശികളായ മുഹമ്മദ് മിസ്റ്റർ, അബു തലിം, ലാൽ ബാബു എന്നിവരാണ് കുറ്റകൃത്യം ചെയ്തത് എന്ന് മനസ്സിലായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസ് ; ടി ജി മോഹൻദാസ് ഇന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ...

0
തിരുവനന്തപുരം: ഡൽഹി ജന്തർമന്തറിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരേ അധിക്ഷേപ പരാമർശം നടത്തിയ കേസിൽ...

വിഴിഞ്ഞത്തും നീണ്ടകരയിലും കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ ഇന്നും തുടരും

0
തിരുവനന്തപുരം: തിരുവനന്തപുരത്തും കൊല്ലം നീണ്ടകരയിലുമായി മത്സ്യബന്ധന വള്ളങ്ങൾ മറിഞ്ഞുണ്ടായ അപകടങ്ങളിൽ കാണാതായവർക്കായുള്ള തെരച്ചിൽ...

ആസൂത്രണ ബോർഡ് പരീക്ഷാ തട്ടിപ്പ് : രേഖകൾ നൽകണമെന്ന ഉത്തരവിനെതിരായ പിഎസ്‌സി ഹർജി ഹൈക്കോടതി...

0
കൊച്ചി:  ആസൂത്രണ ബോർഡ് പരീക്ഷ തട്ടിപ്പിൽ പരീക്ഷ രേഖകൾ നൽകണമെന്ന വിവരാവകാശ കമ്മീഷണർ...

ആലപ്പുഴ ചെന്നിത്തലയിലെ വീട്ടില്‍ നിന്ന് ഇരുപത് പവന്‍ സ്വര്‍ണം മോഷണം പോയ കേസ്, രണ്ടാം...

0
ആലപ്പുഴ : ഏഴു മാസം മുമ്പ് ആലപ്പുഴ ചെന്നിത്തലയിലെ വീട്ടില്‍ നിന്ന്...