പത്തനംതിട്ട : കാലാവസ്ഥ മുന്നറിയിപ്പുകളില്‍ ഗുരുതര പിഴവ്. ഇന്നലെ വൈകിട്ട് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പത്തനംതിട്ടയില്‍ യെല്ലോ അലര്‍ട്ട് പോലുമുണ്ടായിരുന്നില്ല. എന്നാല്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ മഴയാണ് പത്തനംതിട്ടയില്‍ രാത്രി പെയ്തത്. ഇന്ന് രാവിലെ പുറത്തിറക്കിയ കാലവസ്ഥ മുന്നറിയിപ്പിലും പത്തനംതിട്ട ജില്ലക്ക് മഴ മുന്നറിയിപ്പില്ല.
മല്ലപ്പള്ളി, ചുങ്കപ്പാറ, റാന്നി അയിരൂർ കോഴഞ്ചേരി, നാരങ്ങാനം എന്നിവിടങ്ങളിലാണ് കൂടുതൽ മഴ പെയ്തത്. ബംഗാൾ ഉൾക്കടലിൽ തമിഴ്നാടിന് കിഴക്കായി സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴിയുടെ ഭാഗമായി ലഭിക്കുന്ന കിഴക്കൻ മഴ വൈകുന്നേരവും രാത്രിയിലുമായി പെയ്യുകയും രാവിലെയോടു കൂടി ശക്തി കുറയുകയും ചെയ്യുകയായിരുന്നു.