എരുമേലി : ബസ് സ്റ്റാൻഡിനു സമീപത്തു നിന്നും പഞ്ചായത്ത് ഓഫീസിലേക്ക് പോകുന്ന റോഡിലെ പാലത്തിന്റെ ഒരു ഭാഗം തകർന്നു. പാലത്തിന്റെ തുടക്കത്തിൽ വലിയ കുഴി രൂപപ്പെട്ടിട്ടുണ്ട്. പാലം നിലവിൽ അപകടകരമായ അവസ്ഥയിൽ ആണ്. ഇതു വഴി ബൈക്കിലും മറ്റു വാഹനങ്ങളിലും പോകുന്നവർ അപകടപ്പെടാൻ സാധ്യതയുണ്ട്. അധികൃതർ അടിയന്തിര ഇടപെടൽ നടത്തുന്നില്ലെങ്കിൽ അടുത്ത ദിവസങ്ങളിൽ തന്നെ പാലം പൊളിഞ്ഞു വീണേക്കാം. പഞ്ചായത്ത് അംഗം നാസർ പനച്ചി സ്ഥലത്ത് എത്തി പാലത്തിന്റെ അവസ്ഥ കാണുകയും പഞ്ചായത്ത് ഓവർസീയറെ എത്തിച്ചു പരിശോധന നടത്തുകയും ചെയ്തു. പ്രതിദിനം നൂറുകണക്കിന് ജനങ്ങൾ ഇതുവഴി യാത്ര ചെയ്യുന്നുണ്ട്. പാലം നന്നാക്കാൻ അധികൃതർ അടിയന്തിര ഇടപെടൽ നടത്തണമെന്നും ജനങ്ങൾ ആവശ്യപ്പെട്ടു.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.