എരുമേലി : അതിശക്തമായ മഴയില്‍ ചെറുവള്ളിത്തോടിന് സമീപത്തെ വീടുകളില്‍ നിന്ന് ആളുകളെ അഗ്നിരക്ഷാ സേന ഒഴിപ്പിച്ചു. ഇരുമ്പൂന്നിക്കര ഹസ്സന്‍പടി കോയിക്കക്കാവ് ആശാന്‍കോളനി റോഡിന്റെ ഇരുവശങ്ങളിലുമുള്ള വീടുകളില്‍ വെള്ളം കയറി. ശനിയാഴ്ച്ചയുണ്ടായ മഴയില്‍ വെള്ളം കയറി മതിലുകള്‍ ഇടിഞ്ഞിരുന്നു. മൂന്നിലവിലും മൂലമറ്റത്തും ഉരുള്‍പ്പൊട്ടല്‍ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ അതിശക്തമായ മഴ നാശനഷ്ടങ്ങളും ഉണ്ടായിരുന്നു. ഇതേ വീടുകളില്‍ തന്നെയാണ് ഞായറാഴ്ച്ചയും വെള്ളം കയറിയത്. ഇവിടെ ആകെ പ്രളയ ജലത്തില്‍ മാലിന്യത്തില്‍ കയറിയിരിക്കുകയാണ്. ചെറുവള്ളി തോട്ടിലൂടെയും ആശാന്‍ കോളനി റോഡിലൂടെയും ഒരാള്‍പ്പൊക്കത്തില്‍ വെള്ളം കുതിച്ചെത്തിയെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് മഴ ആരംഭിച്ചത്. രാത്രി ഏഴര അതിശക്തമായ മഴ തുടര്‍ന്നു. ഇതോടെയാണ് പ്രളയ സമാനമായ സാഹചര്യമുണ്ടായത്. വനത്തില്‍ നിന്നുള്ള തോട്ടിലൂടെ ശക്തമായി പ്രളയ ജലം എത്തി. നേരത്തെ വെള്ളം കയറി കാറുകള്‍ തകരാറിലായിരുന്നു. ഇവയെല്ലാം നീക്കം ചെയ്തിട്ടുണ്ട്. അതേസമയം പത്തനംതിട്ടയില്‍ വ്യാപകമായ നാശമാണ് കനത്ത മഴയെ തുടര്‍ന്നുണ്ടായത്. മലവെള്ളപ്പാച്ചിലില്‍ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു. കൂടെയുണ്ടായിരുന്നയാളെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. അദ്വൈത് ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴേകാലോടെയാണ് മഴയെ തുടര്‍ന്ന് മലവെള്ളപ്പാച്ചിലുണ്ടായത്.
ഇവര്‍ ചാത്തന്‍തറയില്‍ നിന്ന് മുക്കൂട്ടുതറയ്ക്ക് പോകാനെത്തിയതായിരുന്നു ഇവര്‍. എന്നാല്‍ കൊല്ലമുള കലുങ്കില്‍ വെള്ളം കയറിയതോടെ യാത്ര തടസ്സപ്പെടുകയും തുര്‍ന്ന് പകലക്കാവ് വഴി മുക്കൂട്ടുതറയ്ക്ക് പോകുകയായിരുന്നു. പകലക്കാവ് കലുങ്കിലും ജലനിരപ്പ് ക്രമാഗതമായി ഉയര്‍ന്നിരുന്നു. ഇവരുടെ ബൈക്കില്‍ കലുങ്കിലൂടെയുള്ള യാത്ര നാട്ടുകാര്‍ തടഞ്ഞിരുന്നു. ബൈക്കുവെച്ച ശേഷം കൈകള്‍ കൂട്ടിപ്പിടിച്ച് നടന്നുപോകുന്നതിനിടെയാണ് ഇവര്‍ ഒഴുക്കില്‍പ്പെട്ടത്. കണ്ടുനിന്നവരാണ് ഒഴുക്കില്‍പ്പെട്ട സാമുവലിനെ രക്ഷപ്പെടുത്തിയത്. എന്നാല്‍ അദ്വൈതിനെ രക്ഷിക്കാനായില്ല. പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്.
അതേസമയം അച്ചന്‍കോവില്‍ കുംഭാവുരുട്ടിയില്‍ ഉരുള്‍പ്പൊട്ടലുണ്ടായതിനെ തുടര്‍ന്ന് അച്ചന്‍കോവിലാറ്റില്‍ ജലനിരപ്പുയര്‍ന്നിരിക്കുകയാണ്. ജില്ലയില്‍ നാല് വരെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്നുമുതല്‍ തീവ്രമഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം പറയുന്നു. ഇത് പ്രകാരം ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളിലാവും ഇന്ന് മഴ കനക്കുക. ഇടിമിന്നലോട് കൂടി തുടര്‍ച്ചയായി മഴ പെയ്യുന്നതിനാല്‍ പ്രാദേശികമായി ചെറു മിന്നല്‍ പ്രളയമുണ്ടാകുമെന്നും കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.